കണ്ണൂര്‍ കാപ്പിമലയില്‍ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം; ഭര്‍ത്താവിനും വനംവാച്ചർക്കും പരിക്കേറ്റു

Spread the love

കണ്ണൂര്‍: കണ്ണൂര്‍ കാപ്പിമലയില്‍ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം. ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു(31) ആണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ കാപ്പിമലയിലെ മഞ്ഞപ്പുല്ലില്‍ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. അഞ്ജുവിന്റെ ഭര്‍ത്താവ് സോനു സെബാസ്റ്റ്യന്‍, ഫോറസ്റ്റ് വാച്ചര്‍ സനീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. രണ്ടുപേരും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയായിരുന്നു അഞ്ജു മാത്യു.

 

Leave a Reply

Your email address will not be published. Required fields are marked *