ജയില്‍ ഉപദേശ സമിതിയുടെ ശുപാര്‍ശകള്‍ അവലോകനം ചെയ്‌ത്‌ തീര്‍പ്പാക്കുന്ന സമതിയുടെ ചെയര്‍മാനായി ജസ്‌റ്റിസ്‌ കെ ഹരിലാലിനെ നിയമിക്കും

Spread the love
തിരുവനന്തപുരം : സംസ്ഥാനജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശകള്‍ക്കും നിര്‍ദ്ദേശങ്ങളും അവലോകനം ചെയ്‌ത്‌ ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുകയും, തീര്‍പ്പാക്കുകയും ചെയ്യുന്ന സമിതിയുടെ ചെയര്‍മാനായി ഹൈക്കോടതി റിട്ട: ജസ്‌റ്റിസ്‌ കെ ഹരിലാലിനെയും അംഗമായി ഹൈക്കോടതി അഭിഭാഷക ലാലി വിന്‍സന്റിനെയും നിയമിക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചു.

ജയില്‍ വകുപ്പില്‍ എസ്‌ സി – എസ്‌ടി വിഭാഗങ്ങള്‍ക്ക്‌ സെപ്‌ഷ്യല്‍ റിക്രൂട്ടുമെന്റ്‌

തിരുവനന്തപുരം: ജയില്‍വകുപ്പിലെ നോണ്‍ ഗസറ്റഡ്‌ വിഭാഗത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ മതിയായ പ്രാധിനിത്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‌ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്‌ നടത്തും. നോണ്‍ ഗസറ്റഡ്‌ കാറ്റഗറിയില്‍ പത്തുശതമാനം പ്രതിനിധ്യം പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിന്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌. ഇതിനായി അസിസ്‌റ്റന്റ്‌ പ്രിസണര്‍മ്മാരുടെ രണ്ട്‌ ഒഴിവുകളിലേക്ക്‌ സെപ്‌ഷ്യല്‍ റിക്രൂട്ട്‌മെന്റ്‌ നടത്താനാണ്‌ സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നത്‌.

 

 

Leave a Reply

Your email address will not be published. Required fields are marked *