മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.എ മാധവന്റെ വിയോഗത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

Spread the love

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മണലൂര്‍ മുന്‍ എം.എല്‍.എയുമായ പി.എ മാധവന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുശോചിച്ചു.

തൃശൂര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ ശക്തിയും കരുത്തുറ്റ നേതൃത്വവുമായിരുന്നു പി.എ മാധവന്‍ എന്ന മാധവേട്ടന്‍. ഏറ്റവും അവസാനമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മാധവേട്ടന്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. ഡി.സി.സി അധ്യക്ഷനായും മണലൂരിലെ ജനപ്രതിനിധിയായും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്.

തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തമാക്കുന്നതില്‍ നിര്‍ണമായ പങ്കാണ് അദ്ദേഹത്തിനുള്ളത്. മാധവേട്ടന്റെ വിയോഗം കോണ്‍ഗ്രസ് കുടുംബത്തിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *