കുട്ടികൾക്കായുള്ള ‘ട്രംപ് അക്കൗണ്ട്’ പദ്ധതിയിലേക്ക് 250 ദശലക്ഷം ഡോളർ പ്രഖ്യാപിച്ച് മൈക്രോൺ സി.ഇ.ഒ സഞ്ജയ് മെഹ്റോത്ര

Spread the love

വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിലെ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സമ്പാദ്യ പദ്ധതിയായ “ട്രംപ് അക്കൗണ്ട്സ്” പ്രോഗ്രാമിലേക്ക് മൈക്രോൺ ടെക്നോളജി 250 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്ന് സി.ഇ.ഒ സഞ്ജയ് മെഹ്റോത്ര പ്രഖ്യാപിച്ചു. ജൂലൈ 4 മുതൽ ഈ പദ്ധതി പ്രാബല്യത്തിൽ വരും.

സാങ്കേതികവിദ്യയിൽ നിക്ഷേപിക്കുന്നതുപോലെ തന്നെ ജനങ്ങളിൽ നിക്ഷേപിക്കുന്നതും പ്രധാനമാണെന്ന് മെഹ്റോത്ര വ്യക്തമാക്കി. മൈക്രോൺ ജീവനക്കാരുടെ കുട്ടികൾക്ക് 1,000 ഡോളർ വരെയുള്ള മാച്ചിങ് കോൺട്രിബ്യൂഷനും, കമ്പനിക്ക് പ്രവർത്തനങ്ങളുള്ള സംസ്ഥാനങ്ങളിലെ (ന്യൂയോർക്ക്, കാലിഫോർണിയ, ടെക്സസ് ഉൾപ്പെടെ) കുട്ടികൾക്ക് ഒറ്റത്തവണയായി 250 ഡോളർ നിക്ഷേപവും നൽകുന്നതാണ് ഈ പദ്ധതി. ഏകദേശം 10 ലക്ഷം കുട്ടികളിലേക്ക് ഈ സഹായം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതൊരു ചരിത്രപരമായ കോർപ്പറേറ്റ് നിക്ഷേപമാണെന്നും തന്റെ സാമ്പത്തിക നയങ്ങളുടെ വിജയമാണിതെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. നേരത്തെ, ഡെൽ ടെക്നോളജീസ് സ്ഥാപകൻ മൈക്കൽ ഡെല്ലും ഭാര്യയും ചേർന്ന് ഈ പദ്ധതിയിലേക്ക് 6.25 ബില്യൺ ഡോളർ സംഭാവന നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *