വിദ്യാർത്ഥികളുടെ ഭാവി തകർത്ത കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുക : മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എംപി

Spread the love

ധർമേന്ദ്ര പ്രധാൻ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ഭാവി തകർത്ത കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുക,
നരേന്ദ്ര മോഡി വിദ്യാർത്ഥികളോട് മാപ്പ് പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മഹിള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ 25 ന് ശനിയാഴ്ച രാവിലെ പത്തര മണിക്ക് തിരുവനന്തപുരം ലോക് ഭവനിലേക്ക് സ്ത്രീകൾ പ്രതിഷേധ മാർച്ച് നടത്തും.
കെ.പി.സിസി ഓഫീസിൽ നിന്നാരംഭിക്കുന്ന മാർച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി ഉത്‌ഘാടനം ചെയ്യുമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എംപി അറിയിച്ചു.

ജെബി മേത്തർ എം.പി
സംസ്ഥാന പ്രസിഡണ്ട്
മഹിള കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *