കൊളറാഡോ കാട്ടുതീ: നാലാമത്തെ അഗ്നിശമന സേനാംഗവും മരിച്ചു

Spread the love

കൊളറാഡോ-യൂട്ട അതിർത്തിക്കടുത്തുള്ള കാട്ടുതീയിൽ ഗുരുതരമായി പൊള്ളലേറ്റ നാലാമത്തെ അഗ്നിശമന സേനാംഗം നാഥൻ മാത്യൂസ് (43) അന്തരിച്ചു.

സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്ന് ഉദ്യോഗസ്ഥർ (എംിലി ബാർക്കർ, നിക്ക് ഹച്ചേഴ്സൺ, സിഡ്നി വാട്സൺ) മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന നാഥൻ മാത്യൂസ് വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

കൊളറാഡോയിലെ മേസ കൗണ്ടിയിൽ അതിവേഗം പടർന്ന കാട്ടുതീയിൽ ഹെലിടാക്ക് (Helitack) സംഘം അകപ്പെട്ടത്.

ഈ വേനൽക്കാലത്ത് കടുത്ത വരൾച്ചയും ചൂടും കാരണം അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ നിരവധി വലിയ കാട്ടുതീകളാണ് പടർന്നുപിടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *