32 വർഷത്തെ പ്രവാസജീവിതത്തിന് വിട; അൽഹസ്സയിൽ കുഞ്ഞുമോൻ സക്കറിയ അന്തരിച്ചു

Spread the love

അൽഹസ്സ: സൗദി അറേബ്യയിലെ അൽഹസ്സയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ തത്തംപള്ളി കൈതവനത്തറ വീട്ടിൽ കുഞ്ഞുമോൻ സക്കറിയ (മാർട്ടിൻ–55) ആണ് മരിച്ചത്. 32 വർഷമായി സൗദിയിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു.

കഴിഞ്ഞ 15 വർഷമായി അൽഹസ്സ മുബാറസിലെ നിസാ പോളിക്ലിനിക്കിൽ ഇൻഷുറൻസ് വിഭാഗം ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഇതിന് മുമ്പ് മറ്റൊരു പ്രമുഖ ക്ലിനിക്കിൽ ഏകദേശം 16 വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രവാസ ലോകത്തെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും കുഞ്ഞുമോൻ സജീവ സാന്നിധ്യമായിരുന്നു. നവോദയ സാംസ്കാരിക വേദിയുടെ സജീവ അംഗം കൂടിയായിരുന്നു അദ്ദേഹം.

ഭാര്യ പ്രീതി കുഞ്ഞുമോൻ നിസാ പോളിക്ലിനിക്കിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്നു. മക്കൾ: സക്കറിയ മാർട്ടിൻ, സാന്ദ്ര മരിയ മാർട്ടിൻ, ജോർജ്ജ് മാർട്ടിൻ.

മൃതശരീരം നിലവിൽ ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നവോദയ പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *