കുട്ടികൾ ജീവിതം അവസാനിപ്പിക്കുന്നതിന് പിന്നിലെ അതിതീവ്രമായ മാനസികവേദന തിരിച്ചറിയാൻ കുടുംബവും വിദ്യാലയവും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണം പുലർത്തണതം : മന്ത്രി ബിന്ദു കൃഷ്ണ

കുട്ടികൾ ജീവിതം അവസാനിപ്പിക്കുന്നതിന് പിന്നിലെ അതിതീവ്രമായ മാനസികവേദന തിരിച്ചറിയാൻ കുടുംബവും വിദ്യാലയവും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനിതാ-ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു

കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും ലക്ഷ്യമിട്ട് വനിതാ-ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ‘Let’s Talk, Let’s Listen, Let’s Support’ മാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലോക ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബർ 10ന് ആരംഭിച്ച ക്യാമ്പയിൻ ഒക്ടോബർ 10 വരെ തുടരും.

സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ പ്രശാന്ത് ഹോട്ടലിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പ്രവർത്തകർക്കുമായി പരിശീലനവും സംഘടിപ്പിച്ചു. ORC പ്രോഗ്രാം ഓഫീസർ ഹഫ്‌സീന എം.കെ. ക്യാമ്പയിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു.

വനിതാ-ശിശു വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. വകുപ്പ് ഡയറക്ടർ വി. വിഘ്‌നേശ്വരി സ്വാഗതം ആശംസിച്ചു. അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം മേധാവി ഡോ. അനിൽകുമാർ ടി.വി., തിരുവനന്തപുരം ഗവ. മെന്റൽ ഹെൽത്ത് സെന്റർ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ഡോക്ടർ ബിജി വി, കാവൽ സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീനേഷ് എസ് അനിൽ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ORC, സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകൾ, ചൈൽഡ് ഹെൽപ് ലൈൻ, സ്‌കൂൾ കൗൺസലർമാർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു. സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി പ്രോഗ്രാം മാനേജർ കൃഷ്ണമൂർത്തി കെ. നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *