Spread the love

വ്യാജമായി ആരോപിക്കപ്പെട്ട മതനിന്ദയുടെ പേരില്‍ 19 മാസത്തിലധികം ജയിലില്‍ കിടക്കേണ്ടിവന്ന ക്രിസ്ത്യന്‍ മാതാവിന് മതസ്വാതന്ത്ര്യത്തിനുള്ള അവാര്‍ഡ് ലഭിച്ചു. അഞ്ച് കുട്ടികളുടെ അമ്മയായ നൈജീരിയാക്കാരി റോഡ ജറ്റൌവിനാകസിനാണ് അവാര്‍ഡ് ലഭിച്ചത്. 2011-ല്‍ പാക്കിസ്ഥാനിലെ മതനിന്ദാ നിയമങ്ങളെ എതിര്‍ത്തതിന് കൊല്ലപ്പെട്ട മുന്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റ് അംഗം ഷഹബാസ് ഭാട്ടിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരമാണിത്. മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അസാധാരണമായ പ്രതിബദ്ധതയും ധൈര്യവും പ്രകടിപ്പിച്ചതിന് വിലയിരുത്തപ്പെടുന്ന ഒരു വ്യക്തിക്ക് ഫസ്റ്റ് സ്റ്റെപ്പ് ഫോറം പുരസ്ക്കാരം നല്‍കുന്നു.

ഒരു വര്‍ഷത്തിലേറെയായി ഞാന്‍ എന്റെ കുട്ടികളെ കണ്ടിട്ടില്ല. എനിക്ക് അവരെക്കുറിച്ച് കേള്‍ക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളു. അവാര്‍ഡ് ദാന ചടങ്ങില്‍ ജറ്റൌ പറഞ്ഞു. 2022 മെയ് 20-ന് മതനിന്ദയായി കണക്കാക്കുന്ന ഒരു വാട്സ്ആപ്പ് സന്ദേശത്തെ ചൊല്ലിയാണ് ജാറ്റൌവിനെ അറസ്റ്റു ചെയ്തത്. കലാപമുണ്ടായതിനെത്തുടര്‍ന്ന് രഹസ്യമായി കഴിയേണ്ടിവന്നു. പ്രോസിക്യൂഷന്‍ അവരുടെ സമീപനത്തിലെ കാര്യമായ നിയമപരമായ പോരായ്മകള്‍ ചൂണ്ടിക്കാട്ടി അവര്‍ക്കെതിരായ കേസിന്റെ അടിസ്ഥാന ഘടകങ്ങള്‍ സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അഭിഭാഷകന്‍ നിരന്തരം വാദിച്ചു. 2024 ഡിസംബറില്‍ ജറ്റൌ കുറ്റവിമുക്തയാക്കപ്പെട്ടു.

വാർത്ത : ഷാജി എസ്

Leave a Reply

Your email address will not be published. Required fields are marked *