പാസ്റ്റർ എബ്രഹാം ജോർജ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

Spread the love

ആലപ്പുഴ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ സഭാ ശുശ്രൂഷകനും, ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് സെന്റർ സീനിയർ ശുശ്രൂഷകനും, ആലപ്പുഴയുടെ അപ്പോസ്തോലനും എന്ന് അറിയപ്പെട്ടിരുന്ന പത്തനംതിട്ട മല്ലശ്ശേരിയിൽ വിലവിനാൽ പന്തലോടിയിൽ കുടുംബാംഗം കർത്തൃദാസൻ പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ കേരളത്തിലെ ആത്മീയവും സംഘടനാപരവുമായ നേതൃത്വപരമായ ഉത്തരവാദിത്വങ്ങൾ വഹിച്ച പാസ്റ്റർ എബ്രഹാം ജോർജ് ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ വളർച്ചക്കും ശുശ്രൂഷാ പ്രവർത്തനങ്ങൾക്കും വളരെ വിലപ്പെട്ട സംഭാവനകൾ നൽകിയിരുന്നു.

ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ്‌, ഐ പി സി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ എന്ന നിലയിലും സഭയുടെ വിവിധ പ്രവർത്തനങ്ങളിൽ ശ്രദ്ധേമായ പങ്ക് വഹിച്ചിരുന്നു.

ഭാര്യ : പരേതയ കർത്തൃദാസി ശ്രീമതി ലീലാമ്മ എബ്രഹാം. മക്കൾ : വെസ്ലി പി എബ്രഹാം (ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ മുൻ അംഗം, പി വൈ പി എ മുൻ ട്രഷറർ), പ്രിൻസിലി. മരുമക്കൾ : മിനി വെസ്ലി, ബിനോയ്‌.

സംസ്കാര ശുശ്രൂഷ നവംബർ 5 വ്യായാഴ്ച്ച ആലപ്പുഴയിൽ നടക്കും. ഒക്റ്റോബർ 31 ശനിയാഴ്ച്ച മുതൽ നവംബർ 4 ബുധനാഴ്ച്ച വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മണി മുതൽ 8 മണി വരെ ഭവനത്തിൽ പ്രാർത്ഥിന ഉണ്ടായിരിക്കും.

ഈ ദിവസങ്ങളിൽ ഐ പി സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ ശുശ്രൂഷകർക്കും വിശ്വാസികൾക്കും അനുശോചനം അറിയിക്കുവാനുള്ള അവസരമുണ്ടാകും.

നവംബർ 5 വ്യായാഴ്ച്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെ ഭവനത്തിൽ വച്ചുള്ള ശുശ്രൂഷകൾ നടക്കും. രാവിലെ 11 മണി വരെ അനുശോചന സന്ദേശങ്ങൾക്കും പുത്രികാ സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ ആദരാഞ്ജലികൾക്കും അവസരമുണ്ടാകും.

തുടർന്ന് രാവിലെ 11 മണി മുതൽ ഉച്ചക്ക് 12’മണി വരെ കുടുംബങ്ങൾക്കുമായുള്ള സമയവും വചന ശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്.

വാർത്ത : പാസ്റ്റർ  ഷാജി എസ്

Leave a Reply

Your email address will not be published. Required fields are marked *