സംസ്‌കൃത സർവകലാശാലയിൽ ഭരണഭാഷാവാരാചരണം 2026ന് തുടക്കമായി

Spread the love

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഭരണഭാഷാവാരാചരണത്തിന്റെ ഉദ്ഘാടനം കാലടി മുഖ്യ കാമ്പസിലെ ഭരണനിർവ്വഹണ സമുച്ചയത്തിലെ പഴയ ലൈബ്രറി ബ്ലോക്കിൽ, പ്ളാനിംഗ് ആൻഡ് ഡെവലപ്മെന്റ് ഡയറക്ടർ ഡോ. ജോസ് ആന്റണി നിർവ്വഹിച്ചു. ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക പ്രഭാഷണം, ജീവനക്കാർക്കുള്ള വിവിധ മത്സരങ്ങൾ, ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്‌മാരക ഭാഷാപുരസ്‌കാര വിതരണം എന്നിവ വാരാചരണത്തോട് അനുബന്ധിച്ച് നടക്കും. ഭരണഭാഷാ അവലോകന സമിതി കോ-ഓർഡിനേറ്റർ ഡോ. കെ. ആർ. സജിത അധ്യക്ഷയായിരുന്നു. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായ ഡോ. ആനി എൻ. സി., ഡോ. സജിത വി. എന്നിവർ പ്രസംഗിച്ചു. രാവിലെ 11ന് ഭരണനിർവഹണ സമുച്ചയത്തിലെ ശ്രീശങ്കരാചാര്യ പ്രതിമയ്ക്ക് മുമ്പിൽ ജീവനക്കാർ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീജ എം. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഫോട്ടോ അടിക്കുറിപ്പ്: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഭരണഭാഷാവാരാചരണം ഭരണനിർവ്വഹണ സമുച്ചയത്തിലെ പഴയ ലൈബ്രറി ബ്ലോക്കിൽ, പ്ളാനിംഗ് ആൻഡ് ഡെവലപ്മെന്റ് ഡയറക്ടർ ഡോ. ജോസ് ആന്റണി ഉദ്ഘാടനം ചെയ്യുന്നു. ഡോ. കെ. ആർ. സജിത, ഡോ. ആനി എൻ. സി., ഡോ. സജിത വി. എന്നിവർ സമീപം.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോണ്‍ നം. 9447123075

Leave a Reply

Your email address will not be published. Required fields are marked *