ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായ് 1000 കോടി രൂപ നൽകുമെന്ന് ഡോ. ജോയ് ആലുക്കാസ്

Spread the love

മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.

കൊച്ചി: ജോയ്ആലുക്കാസ് സ്ഥാപകനും ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ചെയർമാനുമായ ഡോ. ജോയ് ആലുക്കാസിന്റെ എഴുപതാം ജന്മദിനാഘോഷവേളയിൽ 100 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. നിർധനരും നിരാലംബരുമായ ജനവിഭാഗങ്ങൾക്കിടയിൽ സന്നദ്ധ സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കാനും അടിസ്ഥാനസൗകര്യ വികസനത്തിനും സാമ്പത്തിക സഹായത്തിനുമായാണ് 100 കോടി രൂപ വിനിയോഗിക്കുക. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കുള്ള ഭവന നിർമാണം, പെൺകുട്ടികളുടെ വിദ്യാഭ്യാസം, വയോജനക്ഷേമം, പാവപ്പെട്ടവർക്കുള്ള ചികിത്സ, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതികൾ പൂർണമായും അർഹരിലേക്ക് എത്തുന്നതിന് സുതാര്യവും നീതിയുക്തവുമായ സംവിധാനം ഏർപ്പെടുത്തും. കമ്പനിയുടെ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങൾ താഴേക്കിടയിലെ ജനവിഭാഗങ്ങൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിക്കുന്ന സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മാതൃകാപരമായ സംഭാവന നൽകുകയാണ് ജോയ്ആലുക്കാസ് ലക്ഷ്യമിടുന്നത് എന്ന് ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയിലൂടെ മാത്രമേ യഥാർത്ഥ വികസനം സാധ്യമാകൂ. രാജ്യമൊട്ടാകെ ഈ മേഖലയിൽ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കാൻ ജോയ്ആലുക്കാസിന് സാധിച്ചതായും വരും വർഷങ്ങളിൽ വിപുലമായ പദ്ധതികളാണ് പാവപ്പെട്ടവർക്കായി നടപ്പാക്കാൻ ലക്ഷ്യമിടുന്നതെന്നും ഡോ. ജോയ് ആലുക്കാസ് കൂട്ടിച്ചേർത്തു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജോയ്ആലുക്കാസ് ഗ്രൂപ്പ് രാജ്യത്തുടനീളം നിരവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഡയാലിസിസ് രോഗികൾക്കുള്ള സാമ്പത്തിക പിന്തുണ, ഹൃദ്രോഗികൾക്ക് സൗജന്യ പേസ്‌മേക്കറുകൾ, മറ്റു മെഡിക്കൽ സഹായങ്ങൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ ജോയ്ആലുക്കാസിന്റെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി 550-തിലധികം വീടുകളും നിരവധി വിദ്യാർഥികൾക്ക് ‘ജോയ് ഓഫ് ഹോപ്പ്’ സ്കോളർഷിപ്പുകളും നൽകിയിട്ടുണ്ട്. വനിതകൾക്കായി സംരംഭകത്വ ശാക്തീകരണ ക്ലാസുകൾ, പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള ‘ജോയ്ഫോർ എർത്ത്’ എന്നിവയ്ക്ക് പുറമെ സംസ്ഥാനം അഭിമുഖീകരിച്ച പ്രളയം, കോവിഡ് മഹാമാരി, ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ സഹായമെത്തിക്കാനും ജോയ്ആലുക്കാസിന് കഴിഞ്ഞിട്ടുണ്ട്.

കൊച്ചിയിൽ നടന്ന ജന്മദിനാഘോഷത്തിൽ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി ,ദിലീപ്, കുഞ്ചാക്കോ ബോബൻ, നാദിർഷ, ആന്റണി പെരുമ്പാവൂർ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, വ്യവസായ പ്രമുഖരായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ഗോകുലം ഗോപാലൻ, ടി.എസ് പട്ടാഭിരാമൻ, നവാസ് മീരാൻ, മന്ത്രി മോൻസ് ജോസഫ്, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ഉമാ തോമസ്, ടി ജെ വിനോദ്, രാജൻ പല്ലൻ, കൊച്ചി മേയർ മിനിമോൾ വി കെ, തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ തുടങ്ങി സിനിമ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക ,വ്യവസായ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

Photo caption:
ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിന്റെ എഴുപതാം ജന്മദിനാഘോഷവേളയിൽ മുഖ്യമന്ത്രി വി ഡി സതീശൻ 100 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പദ്ധതി പ്രഖ്യാപനം ചെയ്യുന്നു. ചടങ്ങിൽ ജോയ്ആലുക്കാസ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് സി.ഇ.ഒ ജോൺ പോൾ ആലുക്കാസ്, ജോയ്ആലുക്കാസ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ആന്റണി ജോസ്, തോമസ് മാത്യു, ഡയറക്ടർമാരായ സോണിയ ആലുക്കാസ്, മേരി ആന്റണി, എൽസ ജോയ് ആലുക്കാസ് എന്നിവർ.

Julie John

 

 

Leave a Reply

Your email address will not be published. Required fields are marked *