ആലപ്പുഴ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ സഭാ ശുശ്രൂഷകനും, ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് സെന്റർ സീനിയർ ശുശ്രൂഷകനും, ആലപ്പുഴയുടെ അപ്പോസ്തോലനും എന്ന് അറിയപ്പെട്ടിരുന്ന പത്തനംതിട്ട മല്ലശ്ശേരിയിൽ വിലവിനാൽ പന്തലോടിയിൽ കുടുംബാംഗം പാസ്റ്റർ എബ്രഹാം ജോർജ് നിര്യാതനായി.
ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ കേരളത്തിലെ ആത്മീയവും സംഘടനാപരവുമായ നേതൃത്വപരമായ ഉത്തരവാദിത്വങ്ങൾ വഹിച്ച പാസ്റ്റർ എബ്രഹാം ജോർജ് ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ വളർച്ചക്കും ശുശ്രൂഷാ പ്രവർത്തനങ്ങൾക്കും വളരെ വിലപ്പെട്ട സംഭാവനകൾ നൽകിയിരുന്നു.
ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ്, ഐ പി സി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ എന്ന നിലയിലും സഭയുടെ വിവിധ പ്രവർത്തനങ്ങളിൽ ശ്രദ്ധേമായ പങ്ക് വഹിച്ചിരുന്നു.
ഭാര്യ : പരേതയ ശ്രീമതി ലീലാമ്മ എബ്രഹാം. മക്കൾ : വെസ്ലി പി എബ്രഹാം (ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ മുൻ അംഗം, പി വൈ പി എ മുൻ ട്രഷറർ), പ്രിൻസിലി. മരുമക്കൾ : മിനി വെസ്ലി, ബിനോയ്.
സംസ്കാര ശുശ്രൂഷ നവംബർ 5 വ്യായാഴ്ച്ച ആലപ്പുഴയിൽ നടക്കും. നവംബർ 5 വ്യായാഴ്ച്ച രാവിലെ 8:00 മണി മുതൽ ഉച്ചക്ക് 12 മണി വരെ ഭവനത്തിൽ വച്ചുള്ള ശുശ്രൂഷകൾ നടക്കും. രാവിലെ 11:00 മണി വരെ അനുശോചന സന്ദേശങ്ങൾക്കും പുത്രികാ സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ ആദരാഞ്ജലികൾക്കും അവസരമുണ്ടാകും.
തുടർന്ന് രാവിലെ 11:00 മണി മുതൽ ഉച്ചക്ക് 12:00മണി വരെ കുടുംബങ്ങൾക്കുമായുള്ള സമയവും വചന ശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്.
തുടർന്ന് ഉച്ചക്ക് 1:00 മണിക്ക് ഇന്ത്യ പെന്തകോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റിന്റെ കളർകോട് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തും.
വാർത്ത: പ്രസാദ് തീയാടിക്കൽ