പുരസ്‌കാരത്തിളക്കത്തിൽ കൊച്ചി സെന്റർ സ്ക്വയർ മാൾ

Spread the love

കൊച്ചി: എറണാകുളം എം.ജി റോഡിലെ സെന്റർ സ്ക്വയർ മാളിന് പുരസ്‌കാരത്തിളക്കം. റീട്ടെയിൽ രംഗത്തെ മികവ്, വരുമാന വളർച്ച, ഡിജിറ്റൽ വിപണനം, മാളിന്റെ പ്രവർത്തന മികവ് എന്നിവ പരിഗണിച്ചാണ് അംഗീകാരങ്ങൾ.

2026-ലെ ഇമേജസ് ഷോപ്പിംഗ് സെന്റർ അവാർഡ്സിൽ മാൾ ടേൺ എറൗണ്ട് സ്റ്റോറി ഓഫ് ദി ഇയർ പുരസ്‌കാരം സെന്റർ സ്ക്വയർ മാളിന് ലഭിച്ചു. ഓൺലൈൻ, സോഷ്യൽ മീഡിയ വിപണനത്തിലെ മികവിന് ഇ.ടി. റീട്ടെയിൽ – ഫെയിം അവാർഡ്സ് 2026-ൽ എക്സലൻസ് ഇൻ ഓൺലൈൻ/സോഷ്യൽ മീഡിയ മാർക്കറ്റിംഗ് പുരസ്‌കാരവും നേടി. ബ്രിഡ്ജ്‌വേ ഗ്രൂപ്പിന്റെ 2025-ലെ റവന്യൂ ഗ്രോത്ത് പെർഫോമൻസ് അവാർഡും, സ്പെഷ്യൽ അച്ചീവ്‌മെന്റ് അവാർഡ് ഫോർ മാൾ ടേൺ എറൗണ്ട് സ്റ്റോറിയും മാളിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തിയതും പ്രവർത്തനക്ഷമത ഉയർത്തിയതും വരുമാന വളർച്ചയും ഡിജിറ്റൽ വിപണനത്തിലെ നൂതന രീതികളും പരിഗണിച്ചാണ് പുരസ്‌കാരങ്ങൾ നൽകിയത്. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും പങ്കാളികളുടെയും പിന്തുണയാണ് നേട്ടത്തിന് പിന്നിലെന്ന് മാൾ അധികൃതർ അറിയിച്ചു.

Asha Mahadevan 

Leave a Reply

Your email address will not be published. Required fields are marked *