മിഷന്‍ സമുദ്രയെ പൊളിക്കാനുള്ള സമരം ഇപ്പോഴെ തുടങ്ങിയോ? കേരളത്തെ ഒന്നു നന്നാവാന്‍ സമ്മതിക്കില്ല.
വിഴിഞ്ഞം തുറമുഖം വന്നപ്പോഴും ഇതേ സ്ഥിതിയായിരുന്നു. ഇപ്പോള്‍ വിഴിഞ്ഞം തുറമുഖത്ത് എത്ര കപ്പല്‍ വന്നുപോകുന്നുണ്ട്. റെക്കോഡാണ്.

പ്രതീക്ഷിച്ചതിനപ്പുറത്ത് കപ്പലുകള്‍ വന്നുപോകുകയാണ്. മത്സ്യബന്ധനത്തിന് എന്തെങ്കിലും തടസമുണ്ടോ. ഞാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നു വന്നപ്പോഴും നോക്കി. മുകളില്‍ നിന്നു നോക്കുമ്പോള്‍ അവിടെ നല്ല മത്സ്യബന്ധനം നടക്കുന്നുണ്ട്. ഇപ്പുറത്ത് ഷിപ്പും അടുക്കുന്നുണ്ട്. വിഴിഞ്ഞത്ത് കഴിഞ്ഞ ഗവണ്‍മെന്റ് ചെയ്യാത്ത കാര്യമാണ് ഈ സര്‍ക്കാര്‍ ചെയ്തത്. 260 രൂപ മുടക്കി ഫിഷിങ് ഹാര്‍ബറിനു തുടക്കമിട്ടു. നിലവിലുള്ള ഫിഷിങ് ഹാര്‍ബര്‍ നന്നാക്കാന്‍ 90 കോടി രൂപ കൊടുത്തു. അപ്പോള്‍ എത്രയായി, 350 കോടി രൂപ. തീരം സംരക്ഷിക്കാന്‍ 25 കോടി രൂപയുടെ പുലിമുട്ട് . തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ മത്സ്യബന്ധനത്തിനായി കൂടുതല്‍ ദൂരം പോകണമായിരുന്നു. അപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ പറഞ്ഞത് കൂടുതല്‍ ദൂരം പോകുന്നതിന് മണ്ണെണ്ണ സബ്സിഡി നല്‍കാമെന്നാണ്. പക്ഷേ കൊടുത്തില്ല. ഈ സര്‍ക്കാര്‍ 35 കോടി രൂപയാണ് വിതരണം ചെയ്തത്്. രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികളുടെ അക്കൗണ്ടിലേയ്ക്ക് ഒന്നര ലക്ഷം തൊട്ട് മൂന്നര ലക്ഷം രൂപ വരെ ഇട്ടു കൊടുത്തു. 510 കോടി രൂപയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി മാറ്റിവച്ചത്. അവരുടെ ഭവന നിര്‍മാണ പദ്ധതിയ്ക്ക് നാല് ലക്ഷം രൂപ യായിരുന്നു. ലൈഫ് പദ്ധതില്‍ പെട്ടതോടെ അതു കിട്ടുന്നുണ്ടായിരുന്നില്ല. പ്രത്യേക ഭവന നിര്‍മാണ പദ്ധതിയുണ്ടാക്കി നാല് ലക്ഷം രൂപ എന്നുള്ളത് ആറ് ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
പോര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് അക്കാദമിക് പ്രോഗ്രാമുകള്‍ ആരംഭിക്കും. 12 അക്കാദമിക് പ്രോഗ്രാമുകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. എല്ലാം ഒറ്റയടിക്കല്ല. കുറച്ചെണ്ണം അടുത്ത വര്‍ഷം ആരംഭിക്കും. അതിലെല്ലാം തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണം കൊടുക്കും. അവര്‍ പഠിക്കും. പഠിച്ചു പുറത്തിറങ്ങിവരുമ്പോള്‍ ഇവിടെ പ്ലേസ്മെന്റുണ്ടാകും. അപ്പോള്‍ അതനുസരിച്ചുള്ള സ്ഥാപനങ്ങള്‍ വരും. മത്സ്യബന്ധനത്തിന് ഒരു തടസവും ഉണ്ടാകില്ല. ലാന്‍ഡ് ബാങ്ക് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഞാന്‍ നിയമസഭയില്‍ പറഞ്ഞല്ലോ. തീരപ്രദേശത്തെ ഭൂമി മുഴുവന്‍ മാരിടൈം ബോര്‍ഡ് എടുക്കുമെന്നാണ് പറഞ്ഞത്. പറഞ്ഞപ്പോള്‍ അതില്‍ ഒരു വാചകം വിട്ടുകളഞ്ഞു. എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളുടെയും തുറമുഖ പരിധിയിലുള്ള ഭൂമി മാരിടൈമിന്റെ കൈയിലേയ്ക്ക് വരും. എന്നിട്ട് മാരിടൈം ബോര്‍ഡാണ് അവിടുത്തെ പ്രയോരിറ്റി നിശ്ചയിക്കുന്നത്. അതിലെന്താ തെറ്റ്? സര്‍ക്കാരിന്റെ ഒരു ഏജന്‍സിയിലേയ്ക്ക് വരുകയല്ലേ. സര്‍ക്കാരിന്റെ സ്റ്റാറ്റിയൂട്ടറി ബോഡിയിലേയ്ക്ക് റവന്യൂ, ഇന്‍ഡസ്ട്രീസ് തുടങ്ങിയവയുടെ ഭൂമിയെല്ലാം വരുകയാണ്. അത്രമാത്രം ഇന്‍വെസ്റ്റമെന്റ് ഈ മേഖലയിലുണ്ടാകും. 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റാണെന്നു പറയുകയും വിഴിഞ്ഞം പദ്ധതി കടല്‍ കൊള്ളയെന്നു ദേശാഭിമാനിയില്‍ എഴുതുകയും ചെയ്തതാണ്. അങ്ങനെ പറഞ്ഞവര്‍ അവസാനം അദാനി ഞങ്ങളുടെ പാര്‍ട്നറാണെന്നു പേലും പ്രസംഗിച്ചു. അന്ന് ഉമ്മന്‍ ചാണ്ടി, 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റാണെന്നും കടല്‍ കൊള്ളയാണെന്നുമുള്ള ഭീഷണിക്ക് മുന്നില്‍ വഴങ്ങി പദ്ധതി തന്നെ വേണ്ടെന്നു വച്ചിരുന്നെങ്കിലോ. ഒന്ന് ആലോചിച്ചു നോക്കിക്കേ. അപ്പോള്‍ അതു പോലെ ഞങ്ങളും ചെയ്യണ്ടേ. മിഷന്‍ സമുദ്ര കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. മത്സ്യത്തൊഴിലാളികളെ ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തും. ഒരു കുഴപ്പവുമുണ്ടാകില്ല. അവരുടെ ജീവിത നിലവാരം വര്‍ധിക്കും. ഒരു സംശയവും വേണ്ട.
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായതിനു കാരണം മന്ത്രി അറിയാതെതന്നെ ഡപ്യൂട്ടി കമ്മീഷണര്‍ക്കും കമ്മീഷണര്‍ക്കും കൂടി ബാര്‍ ലൈസന്‍സ് കൊടുക്കാവുള്ള സൗകര്യം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചെയ്തുവച്ചു. അത് മാറ്റും. ഗവണ്‍മെന്റ് അറിയാതെ ഒന്നും ഒരു ബാറും കൊടുക്കില്ല. അങ്ങനെ കൊടുക്കാന്‍ പാടില്ല. നമുക്ക് അതിനകത്തൊരു നിയന്ത്രണം വേണ്ടേ. ഈ ഗവണ്‍മെന്റിന്റെ ലിക്വര്‍ പോളിസി വന്നുകഴിയുമ്പോള്‍ ആ ലിക്വര്‍ പോളിസിക്ക് അനുസരിച്ചേ ബാര്‍ കൊടുക്കാന്‍ പാടുള്ളൂ. ഗവണ്‍മെന്റ്് അറിഞ്ഞുകൊണ്ട് ചെയ്താല്‍ മതി.
മുന്‍ സര്‍ക്കാരിനെ പോലെ സമരം നടത്തുന്നവരെ അവഗണിക്കുന്ന സമീപനമല്ല ഈ സര്‍ക്കാര്‍ എടുത്തത്. ഞാന്‍ നിയമസഭയില്‍ പറഞ്ഞു.;എട്ട് പ്രാവശ്യം പൊതുവിദ്യാഭ്യാസ മന്ത്രി എല്‍.പി.എസ്.ടി സമരക്കാരുമായി ചര്‍ച്ച ചെയ്തു. രണ്ട് പ്രാവശ്യം ഞാന്‍ ചര്‍ച്ച ചെയ്തു. എന്നിട്ട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ സെക്രട്ടറി പോയി സമരം മാറ്റിവയ്ക്കണമെന്ന റിക്വസ്റ്റ് കൊടുത്തു. അഞ്ച് പോയിന്റാണ് അവര്‍ പറയുന്നത്. അതില്‍ നാലു കാര്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. അതു പൊതുവിദ്യാഭ്യാസ മന്ത്രി നിങ്ങളോട് പറയും. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്തും, റേഷ്യോ കുറയ്ക്കുന്നത് ചെയ്യാന്‍ പറ്റില്ലൊയെന്നു പറഞ്ഞതാണ്. ഇപ്പോഴത്തെ ധനസ്ഥി അനുസരിച്ചിട്ട് എല്‍.പി.എസ്.ടി യുടെ റേഷ്യോ കുറച്ചാല്‍ പുതിയ തസ്തികള്‍ സൃഷ്ടിക്കേണ്ടി വരും. എല്‍പിഎസ്ടിയ്ക്ക് തസ്തിക സൃഷ്ടിച്ചാല്‍ യുപിഎസ്ടിയ്ക്ക് തസ്തിക സൃഷ്ടിക്കേണ്ടി വരും. എച്ച്എസ്ടിയ്ക്ക് വേണ്ടി വരും. ഹയര്‍ സെക്കന്‍ഡറിയ്ക്ക് വരെ ഗവണ്‍മെന്റ് തസ്തിക കൂട്ടേണ്ടിവരും. ഗവണ്‍മെന്റില്‍ കൂട്ടിക്കഴിഞ്ഞാല്‍ കേരളത്തിലെ എയ്ഡഡ് സ്‌കൂളുകള്‍ മുഴുവന്‍ അതു ക്ലെയിം ചെയ്യും. ഗവണ്‍മെന്റ് സ്‌കൂളില്‍ ഒരു റേഷ്യോയും എയ്ഡഡ് സ്‌കൂളില്‍ മറ്റൊരു റേഷ്യോയും വന്നാല്‍ അവര്‍ കോടതിയില്‍ പോകും. അപ്പോള്‍ അവര്‍ക്കും അനുവദിക്കേണ്ടി വരും. അങ്ങനെ റേഷ്യോ കുറച്ച് തസ്തിക സൃഷ്ടിക്കാവുന്ന ഒരു ധനസ്ഥിതിയില്‍ അല്ല. നല്ലൊരു സ്ഥിതി വരുമ്പോള്‍ നമുക്ക് ആലോചിക്കാം. ഞങ്ങള്‍ അവരെ നിഷേധിച്ചില്ല. നമ്മുടെ പരിമിതികളാണ്. അത് അവരെ ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. പിന്നെ സമരം ചെയ്യുന്നവര്‍ മുഖ്യമന്ത്രിയെക്കുറിച്ചോ പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല. ഞാന്‍ അവരെ അപമാനിച്ചാണോ പറഞ്ഞത്. സത്യം പറഞ്ഞാല്‍ അവര്‍ മുടി മുറിക്കുന്നതുകണ്ടപ്പോള്‍ നമുക്ക് സങ്കടമായി. എന്റെ കണ്ണു നിറഞ്ഞു അതു കണ്ടപ്പോള്‍. ഒരു പെണ്‍കുട്ടിയല്ലേ, നമുക്കു വിഷമമായല്ലോ. പണ്ട് അങ്ങനെയല്ലല്ലോ. അവരോട് സംസാരിക്കില്ല. സെക്രട്ടേറിയറ്റിലേയ്്ക്ക് കേറാന്‍ പറ്റുമാരുന്നോ. അവര്‍ നേരെ കേറിവന്നാണ് നമ്മളുമായി ചര്‍ച്ച ചെയ്തത്. അവരുമായി ഇനിയും ചര്‍ച്ച ചെയ്യണമെങ്കില്‍ അതു ചെയ്യും. ഗവണ്‍മെന്റിന് അങ്ങനെ ഒരു പിടിവാശി സമരം ചെയ്യുന്നവരോടില്ല.
പി.എം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായുള്ള ധാരണപത്രത്തില്‍നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്‍മാറാനാകില്ല. അങ്ങനൊരു നിബന്ധന അതിലുണ്ട്. ധാരണപത്രത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമേ അധികാരമുള്ളൂ. അതിപ്പോഴും നിലനില്‍ക്കുകയാണ്. നിലവില്‍ പി.എം ശ്രീ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉപസമിതിയുടെ പരിഗണനയിലാണ്.
സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ വിഷയം കോടതിയുടെ മുന്‍പിലാണ്. അതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. പരീക്ഷ എഴുതുന്നതിന് എതിരല്ല, കുട്ടികള്‍ പരീക്ഷ എഴുതണം എന്നുള്ള അഭിപ്രായക്കാരനാണ് ഞാന്‍. പിന്നെ സമരം ചെയ്തതിന്റെ പേരില്‍ ഒരു പണിഷ്മെന്റ് ഒക്കെ കൊടുക്കാം. അവര്‍ ശവസംസ്‌കാരം നടത്തിയതിനല്ല സസ്പെന്‍ഷന്‍. അവര്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ കടന്ന് വി.സിയെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും ആക്രമിച്ചു. അതിന്റെ വിഷ്വല്‍ ഇല്ലാതെ പോയി. അതിനാണ് നടപടി എടുത്തത്. ഇപ്പോള്‍ ഞാന്‍ ആ വിദ്യാഭ്യാസ വിചക്ഷണന്മാരുടെ, യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലര്‍ അടക്കമുള്ള ആളുകളുടെ സംയുക്ത പ്രസ്താവനയൊക്കെ ശ്രദ്ധയില്‍പ്പെട്ടു. ആ വൈസ് ചാന്‍സലര്‍ ഇരിക്കുമ്പോള്‍ കെ.എസ്.യുക്കാരായ കുട്ടികള്‍ എസ്.എഫ്.ഐയുമായി സംഘര്‍ഷമുണ്ടായി. ആ കുട്ടികളെ ഒമ്പത് മാസത്തോളം സസ്പെന്‍ഡ് ചെയ്തു. അവസാനം ഡിസ്മിസ് ചെയ്തു. അപ്പോള്‍ ഒരു ഇന്റലക്ച്വല്‍സും ഉണ്ടായില്ല ചോദിക്കാന്‍. പരീക്ഷ പോയിട്ട് പഠിക്കാന്‍ അനുവദിച്ചില്ല. ആ മുന്‍ വി.സി അടക്കമുള്ളവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. നിങ്ങള്‍ ഒന്ന് അന്വേഷിച്ചു നോക്ക്. നിങ്ങള്‍ ഇത്രയും കാര്യങ്ങളൊക്കെ കൊണ്ടുവരുമ്പോള്‍ ഇതൊക്കെ നോക്കണം.
നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. അത് ഉടന്‍ അനൗണ്‍സ് ചെയ്യും. കഴിഞ്ഞ തവണത്തെ പ്രശ്നങ്ങളൊന്നുമില്ല. മില്ലുകളൊക്കെ വന്നു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ മില്ലുകള്‍ വന്നിട്ടുണ്ട്. നെല്ല് സംഭരണം നല്ല പെര്‍ഫെക്ട് ആയിട്ട് നടത്തും. മാത്രമല്ല, പൈസയും കൂട്ടികൊടുക്കും.
വിപണിയെ ഉത്തേജിപ്പിക്കുന്നതിനു സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചതാണ്് ജി.എസ്.ടി വരുമാന വര്‍ധനയില്‍ പ്രതിഫലിക്കുന്നത്. ഉദാഹരണത്തിന് ഓണക്കാലത്ത് വിപണിയിലേയ്ക്ക് സര്‍ക്കാര്‍ പണമിറക്കി. അത് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നു ഞാന്‍ പറഞ്ഞു. അതിന്റെ ഫലത്തില്‍ ഇപ്പോഴും ഞാന്‍ സംതൃപ്തനല്ല. ഒക്ടോബറില്‍ റെക്കോഡ് ജി.എസ്.ടി വരുമാനമാണ് ലഭിച്ചത്. ജി.എസ്.ടിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതലാണിത്. കേരളത്തിന്റെ ജി.എസ്.ടി വരുമാനം 27 ശതമാനമാണ്. ദേശീയ ശരാശരി 13 ശതമാനവും. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൈനസ് 2 ശതമാനമായിരുന്നു വളര്‍ച്ച. ഇനിയും ജി.എസ്.ടി വരുമാനം കൂടണം. കൂടുതല്‍ നിക്ഷേപങ്ങള്‍ നമുക്ക് വേണം. മൊത്ത, ചില്ലറ വിപണി ഇപ്പോള്‍ നന്നായി പോകുന്നു. ഉദാഹരണത്തിന് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചപ്പോള്‍ പലരും വിമര്‍ശിച്ചു. ഈ സമയത്ത് ടാക്‌സ് കൂട്ടാതെ കുറച്ചതെന്തിനാണെന്ന് ചോദിച്ചു. ഇ.വികളുടെ ചില്ലറ വില്‍പ്പനശാലകളില്‍ നിങ്ങള്‍ അന്വേഷിച്ചു നോക്കിയാല്‍ അറിയാം, രണ്ടു മൂന്നു മാസത്തിനകം വണ്ടികളെല്ലാം വിറ്റുപോയി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റോക്ക് കൊണ്ട് വന്നു വില്‍ക്കേണ്ട സ്ഥിതി ഉണ്ടായി. ടാക്സ് കൂട്ടുന്നതല്ല വരുമാന വര്‍ധനവിനുള്ള പരിഹാരം. അതാണ് ഞാന്‍ പണ്ട്, പൂവ് പോലും അറിയാതെ പൂവില്‍ നിന്ന് പൂമ്പാറ്റ തേന്‍ കുടിക്കുന്നത് പോലെ നികുതി പിരിക്കണമെന്നു പറഞ്ഞത്. ഇപ്പോള്‍ മനസിലായോ അത് എങ്ങനെയാണെന്ന്. അത് ഞാന്‍ പറഞ്ഞതല്ല. ചാണക്യന്‍ അര്‍ഥശാസ്ത്രത്തില്‍ പറഞ്ഞതാണ്. അതുംപറഞ്ഞ് എന്തുമാത്രം കളിയാക്കി. ചാണക്യന്‍ അര്‍ഥശാസ്ത്രത്തിന് വരാന്‍ പോകുന്ന കാലത്തേയ്ക്കുള്ള എല്ലാ ധനമന്ത്രിമാര്‍ക്കുകൂടി പറഞ്ഞിരിക്കുന്ന കാര്യമാണത്. എനിക്കത് ഇഷ്ടപ്പെട്ടു. ഞാന്‍ പലപ്രാവശ്യം നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. അന്നത് നടത്താന്‍ എനിക്ക് പറ്റില്ലല്ലോ. ധനകാര്യമന്ത്രി ആയപ്പോല്‍ ഞാന്‍ അത് നടപ്പിലാക്കി.