ലപാമ (കാലിഫോര്‍ണിയ) : വിശ്വഹിന്ദു പരിഷത്ത് ലോസ് ആഞ്ചലസ് ചാപ്റ്റര്‍ സംഘടിപ്പിച്ച രക്ഷാബന്ധന്‍ ചടങ്ങില്‍ ലപാമ പോലീസ് ഓഫീസര്‍മാരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി .
വി.എച്ച്.പി.എയും എക്‌സല്‍ ഫൗണ്ടേഷനും സംയുക്തമായാണ് ഹിന്ദു ഫെസ്റ്റിവലായ രക്ഷാബന്ധന്‍ ചടങ്ങിന് നേതൃത്വം നല്‍കിയത് .
ലപാമ സിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രക്ഷാബന്ധന്‍ ചടങ്ങിന്റെ പ്രാധാന്യം സംഘാടകര്‍ വിശദീകരിച്ചു . ഹിന്ദു സഹോദരന്മാരുടെ കൈത്തണ്ടയില്‍ പരിശുദ്ധമായ ചരട് രാഖി (Rakhi) കെട്ടി കൊടുക്കുന്നതിലൂടെ അവരുടെ ഭാവിഐ ജീവിതത്തിന് മംഗളം നേരുന്നതിനോടൊപ്പം സഹോദരിമാരെ സംരക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം കുടെ ഏല്‍പ്പിക്കുകയാണ് . ഇന്ത്യയില്‍ ഈ ചടങ്ങ് ഡിഫന്‍സ് – പോലീസ് സേനകള്‍ക്കിടയിലും നടത്തപ്പെടുന്നതായി സംഘാടകര്‍ അറിയിച്ചു . രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷ ഇവരുടെ കരങ്ങളില്‍ ഭദ്രമാണെന്ന് ഉറപ്പാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത് .
വി.എച്ച്.പി.സി ലോസ് ആഞ്ചലസ് പ്രസിഡന്റ് കേശവ് പട്ടേല്‍ പോലീസ് സേനക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നുള്ള ഭജനക്ക് നേതൃത്വം നല്‍കി .
സമൂഹത്തില്‍ പരസ്പര വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ഈ ചടങ്ങിന് എന്ന് ലപാമ പോലീസ് ഓഫീസേഴ്സ് പുറത്തിറക്കിയ പ്രസ് റിലീസില്‍ ആശംസിച്ചു .