കുമളി സര്‍ക്കാര്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Spread the love

post

ഇടുക്കി : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുമളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍   പുതിയ കെട്ടിടത്തിന്റെ  ഉദ്ഘാടനം ഇന്ന് (14/09/2021) ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. യോഗത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ്  മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ധനകാര്യ കയര്‍ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയാകും.  ചീഫ് സെക്രട്ടറി വി. പി ജോയ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാര്‍  വിദ്യാലയങ്ങളെ മികവിന്റെ  കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 1.47 കോടി രൂപ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ആധുനികരീതിയിലുള്ള 5 ക്ലാസ് മുറികള്‍,ഓഫീസ് മുറി, സ്റ്റാഫ് മുറികള്‍, ആധുനിക ശൗചാലയങ്ങള്‍ എന്നീ സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തില്‍ ഉണ്ട്. രണ്ടു കോഴ്സുകളിലായി  120  വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

പ്രാദേശിക ചടങ്ങില്‍  ഡീന്‍ കുര്യാക്കോസ് എം.പി,  വാഴൂര്‍ സോമന്‍ എം എല്‍ എ  എന്നിവര്‍  വിശിഷ്ടാതിഥികളാകും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്,കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാരിച്ചന്‍ നീറണാക്കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസമ്മ ജയിംസ്, കുമളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്‍സി മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെഎം സിദ്ദിഖ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ നോളി ജോസഫ്, രജനി ബിജു, പിടിഎ പ്രസിഡണ്ട് ജെസ്സി ജയപ്രകാശ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇടുക്കി എംകെ ലോഹിദാസന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ  ശശീന്ദ്രവ്യാസ്, അസി. ഡയറക്ടര്‍ വി എച്ച് എസ് മേഖലാ തൃശ്ശൂര്‍ ലിജി ജോസഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എ ബിനുമോന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ട്രീസ  തോമസ്, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍  എന്നിവര്‍ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *