എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നു തീരുമാനം

Spread the love

Picture

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഡല്‍റ്റാ വേരിയന്റ് വ്യാപകമായതോടെ ബൂസ്റ്റര്‍ കോവിഡ് 19 ഡോസ് നല്‍കണെമന്ന ബൈഡന്‍ ഭരണകൂട തീരുമാനത്തിന് കനത്ത പ്രഹരം നല്‍കി ഫെഡറല്‍ അഡൈ്വസറി പാനല്‍ തീരുമാനം . അടുത്ത ആഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങുമെന്ന് ബൈഡന്‍ ഒരു മാസം മുന്‍പ് വാഗ്ദാനം ചെയ്തിരുന്നു .

Picture2

അമേരിക്കയില്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നും 65 വയസ്സിന് മുകളിലുള്ളവര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും മാത്രം ഫൈസര്‍ കോവിഡ് 19 ബൂസ്റ്റര്‍ ഡോസ് നല്‍കിയാല്‍ മതിയെന്നാണ് അഡൈ്വസറി പാനലിന്റെ ഭൂരിപക്ഷ തീരുമാനം .

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് ഉപദേശം നല്‍കുന്ന പുറത്തുനിന്നുള്ള ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയുടേതാണ് ഭൂരിപക്ഷ തീരുമാനം . എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന തീരുമാനത്തിനെതിരെ 16 പേര് വോട്ട് ചെയ്തപ്പോള്‍ 2 പേര്‍ മാത്രമാണ് അനുകൂലിച്ചത് . പിന്നീട് നടന്ന വോട്ടെടുപ്പില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് മാത്രം കോവിഡ് ബൂസ്റ്റര്‍ നല്‍കിയാല്‍ മതിയെന്ന് 18 വോട്ടിന് അംഗീകരിക്കുകയായിരുന്നു .

Picture3

കമ്മിറ്റിയുടെ തീരുമാനത്തെ ഫൈസര്‍ സ്വാഗതം ചെയ്തു . കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തില്‍ നടത്തുന്നതിനുള്ള അവസരം തീരുമാനത്തെത്തുടര്‍ന്ന് ലഭിച്ചിട്ടുണ്ട് എന്നത് ആശ്വാസകരമാണെന്ന് അധികൃതര്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *