ഒക്കലഹോമയില്‍ കോവിഡ് കേസ്സുകള്‍ 600,800 കവിഞ്ഞു. 9983 മരണം

Spread the love

Picture

ഒക്കലഹോമ: ഒക്കലഹോമ സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ബുധനാഴ്ചയോടെ 600,800 കവിഞ്ഞതായി ഒക്കലഹോമ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച് 2020 ല്‍ കോവിഡ് 19 കണ്ടെത്തിയതു മുതല്‍ ഇതുവരെ സംസ്ഥാനത്തു 9983 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കത്തി മൂന്നു ദിവസത്തിനുള്ളില്‍ പ്രതിദിനം 1235 പേരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 33 കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഒക്കലഹോമയില്‍ ഇതുവരെ 2.2 മില്യന്‍ പേര്‍ക്ക് ആദ്യ കോവിഡ് വാക്‌സിന്‍ ലഭിച്ചതായും, 1.84 പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിന്‍ ലഭിച്ചതായും ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. ഒക്കലഹോമയില്‍ കോവിഡിന്റെ അതിവ്യാപനം ഉണ്ടായത് 2020 നവംബര്‍ മുതല്‍ 2021 ജനുവരി വരെയായിരുന്നു. പിന്നീട് രോഗ വ്യാപനം കണ്ടെത്തിയെങ്കിലും ജൂലായ് മാസം മുതല്‍ ക്രമേണ കോവിഡ് രോഗികളുടെ എണ്ണം കൂടി വരികയായിരുന്നു.

അമേരിക്കയില്‍ ഇതുവരെ 42 410 607 കോവിഡ് കേസ്സുകള്‍ സ്ഥിരീകരിക്കുകയും 678 407 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടയുകയും ചെയ്തിട്ടുണ്ട്.

കോവിഡിനുശേഷം അമേരിക്കയിലെ സാധാരണ ജനജീവിതം മിക്കവാറും പുനഃസ്ഥാപിച്ചിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *