സ്‌റ്റേഷനുകള്‍ക്ക് കോവിഡ് 19 പ്രൊട്ടക്ഷന്‍ ഗിയര്‍ സഹായം നല്‍കി വേള്‍ഡ് മലയാളി കൗണ്‍സില്‍ കെയര്‍ & ഷെയര്‍ പ്രോഗ്രാം – അജു വാരിക്കാട്

Spread the love

Picture

ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ അവരുടെ കെയര്‍ ആന്‍ഡ് ഷെയര്‍ പ്രോഗ്രാമിന് കീഴില്‍ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമുള്ള 8 പോലീസ് സ്‌റ്റേഷനുകള്‍ക്ക് കോവിഡ് 19 പ്രൊട്ടക്ഷന്‍ ഗിയറും സാനിറ്റൈസറും കൈമാറി. മെയ് മാസം ഏഴാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം കാട്ടാക്കടയില്‍ ഉള്ള ഡിവൈഎസ്പി ഓഫീസില്‍ പോലീസ് സൂപ്രണ്ട് പി കെ , ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി എസ് ഷാജി, സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ പ്രതിരോധ ഗിയറുകള്‍ നല്‍കിയത്.
Picture2
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്‍റ് ശ്രീ സന്തോഷ് ജോര്‍ജ് ആണ് ഈ സംരംഭത്തിന്റെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നത്.

ഇതിലൂടെ ഡ്യൂട്ടിയില്‍ ആയിരിക്കുന്ന നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബത്തിനും കോവിഡിനെ പ്രതിരോധിക്കുന്നതിന് സഹായകമാകും. കോവിഡ് പ്രതിരോധ ഗിയറുകള്‍ ഇല്ലാത്തപ്പോള്‍ പോലും പോലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം ജീവന്‍ പണയം വെച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി സമയം ചെലവഴിക്കുന്നു. മുന്‍നിര പോരാളികളായ ഈ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം പ്രതിരോധ ഗിയറുകള്‍ ആവശ്യമെന്ന് മനസ്സിലാക്കിയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
Picture3
കാട്ടാക്കട സ്‌റ്റേഷന്‍, നെയ്യാര്‍ഡാം സ്‌റ്റേഷന്‍, മലയിന്‍കീഴ് സ്‌റ്റേഷന്‍, മാരനല്ലൂര്‍ സ്‌റ്റേഷന്‍, ആര്യങ്കോട് സ്‌റ്റേഷന്‍, ആര്യനാട് സ്‌റ്റേഷന്‍, വിളപ്പില്‍ശാല സ്‌റ്റേഷന്‍, ഡിവൈഎസ്പി ഓഫീസ് എന്നിവിടങ്ങളിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആണ് പ്രാഥമികമായി ഇതിന്‍റെ പ്രയോജനം ലഭിക്കുക.

അമേരിക്ക റീജിയന്‍ സാരഥികളായ ചെയര്‍മാന്‍ ഫിലിപ്പ് തോമസ് പ്രസിഡന്‍റ് സുധീര്‍ നമ്പ്യാര്‍ ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി ട്രഷറര്‍ സെസില്‍ ചെറിയാന്‍ വൈസ് പ്രസിഡണ്ടുമാരായ എല്‍ദോ പീറ്റര്‍, ജോണ്‍സണ്‍ തലചെല്ലൂര്‍, സന്തോഷ് ജോര്‍ജ്, മാത്യുസ് ഏബ്രഹാം വൈസ് ചെയര്‍മാന്‍ ശാന്ത പിള്ള, ഫിലിപ്പ് മാരേറ്റ് വികാസ് നെടുമ്പള്ളി മറ്റ് ഭാരവാഹികള്‍ ഇങ്ങനെ ഒരു സംരംഭം നടത്തുവാന്‍ സാധിച്ചത്തിലുള്ള സന്തോഷം പങ്കുവെച്ചു.
Picture
ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ഇബ്രാഹിം ഹാജി പ്രസിഡന്‍റ് ഗോപാലപിള്ള ജനറല്‍ സെക്രട്ടറി ഗ്രിഗറി മേഡയില്‍ ട്രഷറര്‍ തോമസ് അരുമഗുടി ഗ്ലോബല്‍ വീട്ടില്‍ ജോണ്‍മത്തായി പി സി മാത്യു വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ വിജയലക്ഷ്മി അസോസിയേഷന്‍ സെക്രട്ടറി റൊണാ തോമസ് എന്നിവര്‍ അമേരിക്ക റിജിയന്റെ സമയോചിതമായ സഹായത്തെ അഭിനന്ദിച്ചു. അമേരിക്കയിലുള്ള എല്ലാ പ്രവിശ്യകളും ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു..

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *