കൊല്ലം മെഡിക്കല്‍ കോളേജ്: എം.ബി.ബി.എസ്. അഞ്ചാം ബാച്ചിന് അനുമതി

Spread the love

Parippally medical College got permission for 4th MBBS batch | News in Malayalam: പാരിപ്പള്ളി മെഡിക്കല്‍ കോളേജ്: എം.ബി.ബി.എസ് 4ാം ബാച്ചിന് അനുമതി

തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2021-22 അക്കാഡമിക് വര്‍ഷത്തേക്കുള്ള എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ മെഡിക്കല്‍ അസസ്‌മെന്റ് ആന്റ് റേറ്റിംഗ് ബോര്‍ഡാണ് അഞ്ചാമത്തെ ബാച്ചിന് അനുമതി നല്‍കിയത്. 100 എം.ബി.ബി.എസ്. സീറ്റുകള്‍ക്കാണ് അനുമതി നല്‍കിയത്. അടുത്ത ബാച്ച് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതാണ്. പി.ജി. സീറ്റിനുള്ള

അനുമതി ലഭ്യമാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

മറ്റ് മെഡിക്കല്‍ കോളേജുകളെ പോലെ കൊല്ലം മെഡിക്കല്‍ കോളേജിനേയും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കൊല്ലം മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്തിടെ 23.73 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഹൃദ്രോഗ ചികിത്സയ്ക്കായി കാത്ത് ലാബ് സംവിധാനമൊരുക്കി. ഇതിനായി കാര്‍ഡിയോളജിസ്റ്റിനെ നിയമിച്ചു. ദേശീയ പാതയോട് ചേര്‍ന്നുള്ള മെഡിക്കല്‍ കോളേജായതിനാല്‍ ട്രോമ കെയര്‍ സെന്ററിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു. ലെവല്‍ ടു നിലവാരത്തിലുള്ള ട്രോമകെയറില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും മികച്ച ട്രയാജ് സംവിധാനവുമാണൊരുക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *