തുര്‍ക്കിയില്‍ അക്രമികള്‍ ക്രിസ്ത്യന്‍ ദേവാലയം കൊള്ളയടിച്ചു

Spread the love

Picture

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ മറ്റൊരു ക്രിസ്ത്യന്‍ ദേവാലയം കൂടി ആക്രമണത്തിനിരയായി. കിഴക്കന്‍ തുര്‍ക്കിയിലെ മെഹര്‍ ഗ്രാമത്തിലെ മലമുകളിലുള്ള മാര്‍ത്താ ഷിമോണി ദേവാലയമാണ് അജ്ഞാതരുടെ ആക്രമണത്തിനിരയായി കൊള്ളയടിക്കപ്പെട്ടത്. ദേവാലയത്തിലെ വിശുദ്ധ വസ്തുക്കളായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് സിസിടിവി വീഡിയോയില്‍ നിന്നും വ്യക്തമാണെന്ന് ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവാലയത്തിലെ കുരിശുകളും, യേശുവിന്റെ രൂപവും, ജപമാലകളും ചിതറിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഒരു വര്‍ഷം മുന്‍പ് ഒരു കല്‍ദായ കത്തോലിക്ക വൈദികന്റെ പ്രായമായ മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടതും ഇതേ ഗ്രാമത്തില്‍ നിന്നുമാണ്. ഇവിടെ നിന്നു കാണാതായ ഹോര്‍മോസ് ഡിറിലിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവുമില്ല. ഒരുകാലത്ത് ധാരാളം കല്‍ദായ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഉണ്ടായിരുന്ന ഗ്രാമമായിരുന്നു മെഹര്‍. 1990കളില്‍ സമീപ പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന്! കല്‍ദായ െ്രെകസ്തവര്‍ ഗ്രാമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. പിന്നീട് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രാമത്തിലെ ക്രിസ്ത്യന്‍ സാന്നിധ്യം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിറില്‍ കുടുംബം അപകടങ്ങള്‍ വകവെക്കാതെ ഗ്രാമത്തില്‍ തിരിച്ചെത്തിയത്.

ഇവര്‍ മാര്‍ത്താ ഷിമോണി ദേവാലയത്തില്‍ അവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നു. ഡിറില്‍ കുടുംബത്തിന്റെ തട്ടിക്കൊണ്ടുപോകലും ഈ ആക്രമണവും തമ്മില്‍ ബന്ധമുണ്ടെന്നു സംശയിക്കുന്നവര്‍ നിരവധിയാണ്.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *