പിണറായി മോദിയുടെ പ്രതിബിംബം: എംഎം ഹസ്സന്‍

Spread the love

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും നടപടികളും കേരളത്തിലും മുഖ്യമന്ത്രി നടപ്പാക്കുകയാണെന്നും മോദിയുടെ പ്രതിബിംബമായി പിണറായി വിജയന്‍ മാറിയെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മുന്‍ അധ്യക്ഷന്‍ രാജീവന് നല്‍കിയ യാത്രയയപ്പ് സമ്മേളനം അധ്യാപക ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ദേശീയ വിദ്യാഭ്യാസത്തിന്റെ മറപിടിച്ച് ഖാദര്‍കമ്മിറ്റി പരിഷ്‌ക്കാരത്തിലൂടെ ഹയര്‍സെക്കണ്ടറിയേയും സെക്കണ്ടറിയേയും രണ്ടായി വിഭജിക്കുന്നത് ഗുരുതരമായ പ്രത്യഘാതം ഉണ്ടാക്കും.മുഖ്യമന്ത്രി ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുമ്പോള്‍ മോദിയുടെ അതേനയത്തെ മറ്റൊരു രൂപത്തില്‍ പിന്തുടരുകയാണ്. ബിജെപി സംഘപരിവാര്‍ അജണ്ടയ്ക്ക് അനുസരിച്ച് വിദ്യാഭ്യാസനയത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്നും ഹസ്സന്‍ പറഞ്ഞു.

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി പറയുമ്പോള്‍ അതിനെ ശക്തമായി പിണറായി വിജയന്‍ എതിര്‍ക്കുന്നത് ബിജെപിയെ സാഹായിക്കുന്നതിന് വേണ്ടിയാണ്. കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ സഖാവും സംഘിയും ഇപ്പോള്‍ ഒരുപാളയത്തിലാണ്. ദേശീയതലത്തില്‍ മതേതര കക്ഷികളുടെ ഐക്യം ഉണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും തുരങ്കം വയ്ക്കുന്നത് സിപിഎം കേരള ഘടകമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബിജെപിയുമായുള്ള സിപിഎമ്മിന്റെ രഹസ്യബാന്ധവമാണ് ഇതിന് കാരണം.ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സിപിഐയുടെ യുവജനവിഭാഗം സിപിഎം പുതുതലമുറയുടെ സംഘപരിവാര്‍ മനസ്സിനെതിരെ രംഗത്ത് വന്നതും അതിന് തെളിവാണെന്ന് ഹസ്സന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *