ഇസാഫ് ബാങ്കിന് ഐഎസ്ഒ അംഗീകാരം

കൊച്ചി: ഉപഭോക്തൃ സേവനങ്ങളുടെ ഗുണമേന്മയ്ക്ക് ഇസാഫ് സ്മോള് ഫിനാന്സ് ബാങ്കിന് രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ 9001:2015 ലഭിച്ചു. എൽഎംഎസ് സർട്ടിഫിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് സര്ട്ടിഫിക്കേഷന് സാക്ഷ്യപ്പെടുത്തിയത്. ബാങ്കിന്റെ കസ്റ്റമര് സര്വീസ് ക്വാളിറ്റി വകുപ്പിന്റെ പ്രവര്ത്തന മികവ്, ഉപഭോക്തൃ പരാതി പരിഹാര സംവിധാനം, കോള് സെന്റര് നിരീക്ഷണം എന്നിവയുള്പ്പെടുന്ന വിപുലമായ സംവിധാനം വഴി ഉപഭോക്താക്കള്ക്ക് നല്കിവരുന്ന സേവനങ്ങളുടെ ഗുണമേന്മയ്ക്കാണ് അംഗീകാരം ലഭിച്ചത്. രാജ്യത്തുട നീളമുള്ള ബാങ്കിന്റെ ശാഖകളിലെ ഉപഭോക്തൃ സേവനങ്ങള്ക്ക് നേതൃത്വം നല്കുന്നത് ബാങ്കിന്റെ കസ്റ്റമര് സര്വീസ് ക്വാളിറ്റി വകുപ്പാണ്.

ബാങ്കിന്റെ സേവനങ്ങളില് ഉപഭോക്താക്കളുടെ സംതൃപ്തി നിലനിര്ത്താന് ഈ സര്ട്ടിഫിക്കേഷന് സഹായിക്കും. ഓരോ ദ്വൈവാരത്തിലും ഉപഭോക്തൃ സേവനങ്ങളുടെ ഗുണമേന്മ വിലയിരുത്തി സേവനം മെച്ചപ്പെടുത്തുന്നതിന് ഇസാഫ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ പരാതികള് കാര്യക്ഷമമായി പരിഹരിക്കുന്നുണ്ടെന്നും സേവനങ്ങളില് സ്ഥിരതയുണ്ടെന്നും ഇതുവഴി ഉറപ്പാക്കുന്നു. ജീവനക്കാരെ ബാങ്കിന്റെ ഏറ്റവും പ്രധാന ആസ്തിയായി പരിഗണിക്കുന്നതിലും സംതൃപ്തരായ ജീവനക്കാര് വഴി ഉപഭോക്താക്കള്ക്ക് ആനന്ദകരമായ ബാങ്കിങ് അനുഭവം ഉറപ്പാക്കുന്നതിലും ഇസാഫ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

റിപ്പോർട്ട്  :   MAHADEVAN (Account Executive)

Leave a Reply

Your email address will not be published. Required fields are marked *