ഫൊക്കാന ഒര്‍ലാന്‍ഡോ ഏരിയ കണ്‍വെന്‍ഷന്‍ കിക്ക് ഓഫും ഓര്‍മ്മയുടെ കേരള പിറവി ദിനാഘോഷവും

Spread the love

Picture2

ഫ്ലോറിഡ: 2022 ജൂലൈ 7-10 വരെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ വച്ച് നടക്കുന്ന ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷന്റെ ഒര്‍ലാന്‍ഡോ ഏരിയ കണ്‍വെന്‍ഷന്‍ രെജിസ്ട്രേഷൻ കിക്ക് ഓഫും ഒർലാണ്ടോ റീജിയണൽ മലയാളി അസോസിയേഷൻ (ഓര്‍മ്മ) യുടെ കേരളപ്പിറവി ദിനാഘോഷ പരിപാടികളും സംയുക്തമായി ഇന്ന് (ശനിയാഴ്ച) വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കും. അഡ്രസ്സ്: 5125 South apoka vineland RD, Orlando, Florida.

കണ്‍വെന്‍ഷന്‍ കിക്ക് ഓഫില്‍ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു, വുമണ്‍സ് ഫോറം പ്രസിഡന്റ് ഡോ. കലാ ഷാഹി, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അഡീ. അസോ. സെക്രട്ടറി ജോജി തോമസ്, അഡീ.അസോ. ട്രഷറര്‍ ബിജു ജോണ്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും. ഓർമ്മയാണ് ഫൊക്കാന കൺവെൻഷൻ രെജിസ്ട്രേഷൻ കിക്ക് ഓഫിന് വേദിയൊരുക്കുന്നത്.

Picture

ഓർമയുടെ കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കേരള സദ്യയും ഉണ്ടായിരിക്കും. കൺവെൻഷൻ രെജിസ്ട്രേഷൻ കിക്ക് ഓഫ് ചടങ്ങിനു ശേഷം പൗലോസ് കുയിലാടൻ സംവിധാനം ചെയ്ത സംഗീത-ഹാസ്യ- കുടുംബ നാടകം “കൂട്ടുകുടുംബം” എന്ന നാടകവും അരങ്ങേറും. കോവിഡ് മഹാമാരിമൂലം പ്രതിസന്ധിയിലായ കേരളത്തിലെ സിനിമ-സംഗീത-നാടക കലാകാരന്മാർക്ക് കൈത്താങ്ങാകുവാൻ വേണ്ടിയാണ് ഈ നാടകത്തിലൂടെ ധനസമാഹാരം നടത്തുന്നതെന്ന് ഓർമ്മ പ്രസിഡണ്ട് ജിജോ ചിറയില്‍, സെക്രെട്ടറി കൃഷണ ശ്രീകാന്ത്, ട്രഷറർ നെബു സ്റ്റീഫൻ, ജോയിന്റ് സെക്രെട്ടറി ജോബി ജോൺ, ജോയിന്റ് ട്രഷറർ മാത്യു സൈമൺ എന്നിവർ അറിയിച്ചു. മുതിർന്നവർക്ക് 15 ഡോളറും കുട്ടികൾക്ക് 10 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനകൾ ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്ന് ഓർമ്മ ധന സഹായം അഭ്യർത്ഥിക്കുകയാണെന്നും ഓർമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ഏറെ പ്രാധാന്യമുള്ള കിക്ക് ഓഫ് ചടങ്ങ് ആയിരിക്കും ഇന്ന് ഒർലാണ്ടോയിൽ നടക്കുക. ഫൊക്കാന കൺവെൻഷന് ആതിഥ്യമരുളുന്ന നഗരമെന്ന പ്രത്യേകതയും ഒർലാണ്ടോ നഗരത്തിനുണ്ട്. കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യന്റെ ഹോം ടൗൺ കൂടിയാണെന്നതും മറ്റൊരു പ്രത്യേകതയാണ്.. കൺവെൻഷൻ രെജിസ്ട്രേഷൻ കിക്ക് ഓഫ് പരിപാടികൾ ആരംഭിച്ചപ്പോൾ നല്ല തുടക്കം ലഭിച്ച ആവേശത്തിലാണ് ഫൊക്കാന ഭാരവാഹികൾ. ചിക്കഗോഗിയിൽ തുടക്കം കുറിച്ച കൺവെൻഷൻ രെജിസ്ട്രേഷൻ കിക്ക് ഓഫിന് മികച്ച പിന്തുണയാണ് അവിടെ ലഭിച്ചത്. നിരവധി രെജിസ്ട്രേഷനുകൾക്ക് പുറമെ വൻ തോതിൽ സ്പോൺസർഷിപ്പും അവിടെനിന്നു ലഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞയാഴ്ച്ച റ്റാമ്പായിൽ നടന്ന രെജിസ്ട്രേഷൻ കിക്ക് ഓഫ് പരിപാടിയിൽ ഒരു ലക്ഷത്തിൽപ്പരം ഡോളറിന്റെ സ്പോൺസർഷിപ്പുകളും നിരവധി രെജിസ്ട്രേഷനുകളും ലഭിച്ചതിന്റെ അത്യാഹ്ലാദത്തിൽ ആണ് സംഘാടകർ.
ഇന്ന് വൈകുന്നേരം നടക്കുന്ന രെജിസ്റ്റർഷൻ കിക്ക്ക്കോ ഓഫ് പരിപാടിയിൽ ഒർലാണ്ടോയിലും സമീപ പ്രദേശങ്ങളിലുമുള്ള ഫൊക്കാനയുടെ എല്ലാ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്,
സെക്രെട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ കൺവെൻഷൻ പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ്, നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, ഫ്ലോറിഡ ആർ.വി.പി. കിഷോർ പീറ്റർ കിഷോര്‍ പീറ്റര്‍, ഷിജു ചെറിയാന്‍, രാജീവ് കുമാര്‍, ജിജോ ചിറയില്‍, ലിന്‍ഡോ ജോളി, ജോയ് ചാക്കപ്പന്‍, ജോണ്‍ കല്ലോലിക്കല്‍, ജെറി കാമ്പിയില്‍, പ്രസാദ് ജോണ്‍, അശോക് മേനോന്‍, നിമ്മി ബാബു, ടോമി മൈല്‍ക്കര, അബിജിത് ഹരികുമാര്‍ തുടങ്ങിയവർ അഭ്യർത്ഥിച്ചു.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *