തിരു : ഹലാല്‍ വിവാദം ഉയര്‍ത്തിവിടുന്നത് ബോധപൂര്‍വ്വം വര്‍ഗീയത ആളിക്കത്തിക്കാനെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനെ ശക്തമായി എതിര്‍ക്കേണ്ട മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ഉത്തരേന്ത്യയില്‍ പയറ്റി പരാജയപ്പെട്ട ഹലാല്‍ വിവാദം ഉണ്ടാക്കുന്നതിനു പിന്നില്‍ ജനങ്ങളെ ബോധപൂര്‍വ്വം ഭിന്നിപ്പിക്കാനുള്ള തന്ത്രമാണ്.ഇതിനെ മുളയിലെ നുള്ളണം
ഒരു വിഷയം അല്ലാത്ത കാര്യം വിവാദമാക്കാന്‍ സി പി എമ്മും കുട്ടുനില്ക്കുകയാണ്.
യു.ഡി എഫ് വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം കണ്വന്ഷന് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
കോവിഡിന്റെ സന്തതിയായ പിണറാ വിജയന് സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ജനങ്ങള്‍ നിരാശയിലാണു .
ആറ് മാസം കൊണ്ട് ജനവിരുദ്ധ സര്‍ക്കാരായി മാറി. വിലക്കയറ്റo മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി എഫ് വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം ചെയര്മാന് സുദര്ശനന് അദ്ധ്യക്ഷനായിരുന്നു.
കെ.മോഹന്‍കുമാര്‍ , പി കെ വേണുഗോപാല്‍ ,ബീമാപള്ളി റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു