ശ്രീഹാനിലെ പ്രതിഭ ഇനിയും വളരട്ടെ ; മൂന്ന് വയസ്സിനുള്ളിൽ ആറോളം റെക്കോർഡുകൾ നേടിയ ശ്രീഹാൻ ദേവിന് ആശംസ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി*
രണ്ടര വയസ്സ് മുതൽ റെക്കോർഡുകൾ വാരിക്കൂട്ടിയ ശ്രീഹാൻ ദേവിന് ആശംസ അറിയിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ശ്രീഹാന്റെ പ്രതിഭ വെളിപ്പെടുത്തുന്ന വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്താണ് മന്ത്രി കുരുന്നു പ്രതിഭയെ അഭിനന്ദിച്ചത്.
മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്.
മൂന്നു വയസ്സു മുതൽ ആറോളം ലോക റെക്കോഡുകൾ സൃഷ്ടിച്ച ശ്രീഹാൻ ദേവിന്റെ പ്രകടനം കാണാനിടയായി. വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് ശ്രീഹാൻ ദേവ്. രണ്ട് വയസ് കഴിഞ്ഞപ്പോൾ തന്നെ കുഞ്ഞു ശ്രീഹാൻ നിരവധി റെക്കോർഡുകൾ വാരിക്കൂട്ടി. ഇപ്പോൾ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ശ്രീഹാനെ തേടിയെത്തിയിരിക്കുകയാണ്. 820 ഇംഗ്ലീഷ് വാക്കുകൾ തിരിച്ചറിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന ലോക റെക്കോർഡ് ശ്രീഹാന്റെ പേരിലാണ്.
രണ്ടു വയസ്സും മൂന്നു മാസവും പ്രായമുള്ളപ്പോഴാണ് ശ്രീഹാൻ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന് അർഹനായത്. പിന്നീടങ്ങോട്ട് കലാം വേൾഡ് റെക്കോർഡ്, പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരം, വീണ്ടും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് തുടങ്ങിയവയൊക്കെ ശ്രീഹാൻ വാരി കൂട്ടി. തൂണേരിയിലെ നെല്ല്യേരി താഴേക്കുനിയിൽ അജേഷിന്റെയും നടുവണ്ണൂർ കാവുന്തറയിലെ ഐ വി മനീജയുടെയും മകനാണ് ശ്രീഹാൻ ദേവ്.
ശ്രീഹാനിലെ പ്രതിഭ ഇനിയും വളരട്ടെ. കുരുന്ന് പ്രതിഭയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
https://m.facebook.com/story.php?story_fbid=434770814695891&id=100044889289138