ബജാജ് അലയന്‍സ് ലൈഫ്‌ അഷ്വേര്‍ഡ് വെല്‍ത്ത് ഗോള്‍ അവതരിപ്പിച്ചു

Spread the love

കൊച്ചി: ബജാജ് അലയന്‍സ് ലൈഫ് പുതിയ പ്ലാന്‍ ബജാജ് അലയന്‍സ് ലൈഫ് അഷ്വേര്‍ഡ് വെല്‍ത്ത് ഗോള്‍ അവതരിപ്പിച്ചു. ഒരു വീട് പണിയുക, വിദേശ അവധിക്ക് പോകുക, കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിന് പണം കണ്ടെത്തുക, ആഡംബര കാര്‍ വാങ്ങുക തുടങ്ങിയ ജീവിത ലക്ഷ്യങ്ങള്‍ സുരക്ഷിതമാക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള ഗ്യാരണ്ടിയുള്ള ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണിത്. പോളിസി ഉടമകള്‍ക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കാനുള്ള രണ്ട് വകഭേദങ്ങളില്‍ ഇത് ലഭിക്കുന്നു.സ്റ്റെ്പ്പ് അപ്പ് ഇന്‍കം പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് ലൈഫ് കവറിനൊപ്പം ഗ്യാരണ്ടീഡ് ടാക്‌സ് ഫ്രീ വരുമാനവും ഉറപ്പാക്കുന്നു. പ്രീമിയം കാലാവധിക്ക് ശേഷവും ഓരോ 5 വര്‍ഷം കൂടുമ്പോഴും വരുമാനം 10 ശതമാനം വര്‍ദ്ധിക്കുന്നു. വരുമാന കാലാവധി കഴിയുമ്പോള്‍ ഉപഭോക്താവിന് അടച്ച പ്രീമിയം തുകയും തിരികെ ലഭിക്കും.

സെക്കന്‍ഡ് ഇന്‍കം പ്ലാന്‍ ഉപഭോക്താവിന് 25 മുതല്‍ 30 വര്‍ഷം വരെ ഗ്യാരണ്ടീഡ് ടാക്‌സ് ഫ്രീ വരുമാനം ലഭ്യമാക്കും. വരുമാന കാലാവധി കഴിയുമ്പോള്‍ ഉപഭോക്താവിന് അടച്ച പ്രീമിയം മുഴുവന്‍ ലഭിക്കാനുള്ള ഓപ്ഷനുമുണ്ട്.

30 വര്‍ഷം വരെ ഗ്യാരണ്ടീഡ് നികുതി രഹിത വരുമാനം നല്‍കുന്ന രീതിയിലാണ് ബജാജ് അലയന്‍സ് ലൈഫിന്റെ അഷ്വേര്‍ഡ് വെല്‍ത്ത് ഗോള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തങ്ങളുടെ ദീര്‍ഘകാല ജീവിത ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപിക്കാല്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് ഇത് അനുയോജ്യമാണ്, കൂടാതെ അവരുടെ പോളിസി അവസാനിക്കുമ്പോള്‍ അവര്‍ക്ക് ഉറപ്പായ ഒരുതുകയുംലഭിക്കുമെന്ന് ബജാജ് അലയന്‍സ് ലൈഫ് എംഡിയും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു.

കമ്പനിയുടെ വ്യക്തിഗത ക്ലെയിം സെറ്റില്‍മെന്റ് അനുപാതം 98.48% ആണ്, കൂടാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,374 കോടി രൂപയുടെ വരെ ഡെത്ത് ക്ലെയിമുകള്‍ നല്‍കി. കമ്പനിയുടെ സോള്‍വന്‍സി അനുപാതം വ്യവസായത്തിലെ ഏറ്റവും ഉയര്‍ന്നതാണ്, റെഗുലേറ്ററുടെ 150% നെ അപേക്ഷിച്ച് 666% ആണ് (കഴിഞ്ഞ സാമ്പത്തിക വര്‍ഷം).

 

Author

Leave a Reply

Your email address will not be published. Required fields are marked *