സംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്കും 2022 ജനുവരിയോടെ 10,000 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കുക ലക്ഷ്യം: വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Spread the love

പത്തനംതിട്ട : സംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്കും 2022 ജനുവരിയോടെ ചുരുങ്ങിയത് 10,000 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ ജോബ് ഫെയര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സര്‍ക്കാരിന്റെ ഡവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക്ക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈജ്ഞാനിക സാമ്പത്തിക മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചത്.
അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിക്കാണ് ജോബ് ഫെയറിലൂടെ തുടക്കമായിരിക്കുന്നത്. ജോബ് ഫെയര്‍ വലിയ തുടര്‍ പ്രവര്‍ത്തനത്തിന്റെ തുടക്കമാണ്. യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തുകയാണ് സര്‍ക്കാര്‍. വെറുതെ ഒരു ജോബ് ഫെയര്‍ നടത്തി അവസാനിപ്പിക്കുന്നതല്ല ഈ പദ്ധതി. ജോബ് ഫെയറില്‍ ജോലിക്ക് പരിഗണിക്കപ്പെടാത്തവര്‍ക്ക്

തൊഴില്‍ ദാതാക്കളില്‍ നിന്ന് ഫീഡ്ബാക്ക് സ്വീകരിച്ച് അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി തൊഴിലുകള്‍ക്ക് പ്രാപ്തരാക്കും. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിനും അഭിരുചിക്കും അനുസരിച്ചുള്ള തൊഴില്‍ കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.നൂറോളം കമ്പനികളാണ് ഓണ്‍ലൈന്‍- ഓഫ്ലൈന്‍ മുഖേന ജോബ് ഫെയറില്‍ പങ്കെടുത്തത്. ഫുള്‍ ടൈം – പാര്‍ട്ട് ടൈം, ഫ്രീലാന്‍സ്, ജിഗ്, വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം എന്നീ വിഭാഗങ്ങളിലാണ് തൊഴിലവസരങ്ങള്‍. ഐടി-ഐടിഎസ്, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, എഡ്യൂക്കേഷന്‍, റീട്ടെയില്‍ കണ്‍സ്ട്രക്ഷന്‍ ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെയും വിദേശത്തുമുള്ള പ്രമുഖ കമ്പനികളായ ടിസിഎസ്, ഐബിഎസ്, യുഎസ്ടി ഗ്ലോബല്‍, ടാറ്റാ, ലെക്സി, നിസാന്‍, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി, ക്വസ് കോര്‍പ്പ്, ഐസിഐസിഐ, എസ്എഫ്ഒ, ടൂണ്‍സ് തുടങ്ങിയ കമ്പനികളാണ് ജോബ് ഫെയറില്‍ പങ്കെടുത്തത്.അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ തിരുവല്ല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, മാര്‍ത്തോമ്മ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വറുഗീസ് മാത്യു, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍ കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡോ. രജിനോള്‍ഡ് വറുഗീസ്, ജില്ല സ്‌കില്‍ കമ്മറ്റി കണ്‍വീനര്‍ പി. സനല്‍ കുമാര്‍, ജില്ല ഇന്നോവേഷന്‍ കൗണ്‍സില്‍ അംഗം റെയിസന്‍ സാം രാജു, ജോബ് ഫെയര്‍ കണ്‍വീനര്‍ ഡോ. രഞ്ജിത്ത് ജോസഫ് ജോബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *