പുതുവത്സര ദിവസം രമേശ് ചെന്നിത്തല കുടുംബത്തിനൊപ്പം ആദിവാസി കോളനിയായ അമ്പൂരി പുരവിമലയില്‍

Spread the love

തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കുടംബത്തിന്റെയും ഇത്തവണത്തെയും പുതുവര്‍ഷാഘോഷം ആദിവാസി സമൂഹത്തോടൊപ്പം.
തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയ്ക്ക് സമീപമുള്ള ആദിവാസി കോളനിയായ പുരവിമലയിലായിരിയ്ക്കും രമേശ് ചെന്നിത്തലയും കുടുംബവും തങ്ങളുടെ പുതുവല്‍സരം ആഘോഷിക്കുന്നത്. രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷനായിരുന്ന കാലത്ത് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും, 462 Onam Sadya Stock Photos and Images - 123RF

ഉന്നമനത്തിനുമായി ആരംഭിച്ച ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായാണ് ഈ സന്ദര്‍ശനം അദ്ദേഹം ആരംഭിച്ചത്. പിന്നീട് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പുതുവര്‍ഷം കുടുംബസമേതം ഇവര്‍ക്കൊപ്പമായിരുന്നു.
ഈ വര്‍ഷവും ജനുവരി 1 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് രമേശ് ചെന്നിത്തലയും സംഘവും 8 കിലോമീറ്ററിലധികം നടന്നായിരിക്കും കോളനിയിലെത്തുക. അതിന് ശേഷം അദ്ദേഹം അദ്ദേഹം അവിടുത്തെ ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കുകയും ഇവയെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കാണി വിഭാഗത്തിലുള്ള 512 ആദിവാസി കുടുംബങ്ങളാണ് പുരവിമലയിലുള്ളത്. ഇവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അവരോടൊപ്പം ഉച്ച ഭക്ഷണം കഴിക്കും. തുടര്‍ന്ന് നടക്കുന്ന ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികളും വീക്ഷിച്ച ശേഷമായിരിക്കും അദ്ദേഹവും കുടുംബവും മടങ്ങുക

Author

Leave a Reply

Your email address will not be published. Required fields are marked *