ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2022-ലെ ഭാരവാഹികളെ ഫെബ്രുവരി 15-ന് ചിക്കാഗോയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക ഹാളില്‍ റവ.ഫാ. ഹാം ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് തെരഞ്ഞെടുത്തു.
മോണ്‍. തോമസ് മുളവനാല്‍ (പ്രസിഡന്റ്), റവ.ഫാ. എബി ചാക്കോ (വൈസ് പ്രസിഡന്റ്), ഏലിയാമ്മ പുന്നൂസ് (സെക്രട്ടറി), സാം തോമസ് (ജോയിന്റ് സെക്രട്ടറി), പ്രവീണ്‍ തോമസ് (ട്രഷറര്‍), ബിജോയി സഖറിയ (ജോ. ട്രഷറര്‍), സാമുവേല്‍ ജോണ്‍സണ്‍ (ഓഡിറ്റര്‍).
വിമന്‍സ് ഫോറം: സിജി വര്‍ഗീസ് (കണ്‍വീനര്‍), ഷീബാ മാത്യു, സൂസന്‍ ചാക്കോ, ജോയിസ് ചെറിയാന്‍, സിബിള്‍ ഫിലിപ്പ്, സൂസമ്മ തോമസ്, സൂസമ്മ കുര്യാക്കോസ്, ജയമോള്‍ സഖറിയ, ബേബി മത്തായി.
യൂത്ത് ഫോറം: റവ. ജസ്‌വിന്‍ ജോണ്‍ (ചെയര്‍മാന്‍), മെല്‍ജോ വര്‍ഗീസ് (കണ്‍വീനര്‍), സുജിത് കുര്യന്‍, സിനില്‍ ഫിലിപ്പ്, ജാസ്മിന്‍ ഇമ്മാനുവേല്‍, മഞ്ജു അജിത്.
പി.ആര്‍.ഒ – ബഞ്ചമിന്‍ തോമസ്, മോന്‍സി ചാക്കോ.
വെബ് എഡിറ്റര്‍: എബി തോമസ് എന്നിവരാണ് 2022-ലെ ഭരണസമിതി അംഗങ്ങള്‍.
മീറ്റിംഗിന്റെ ആരംഭത്തില്‍ പ്രാര്‍ത്ഥനാഗാനം, ജോണ്‍ ഇലക്കാട്ടിന്റെ വേദപുസ്തകവായന, റവ.ഫാ. എബി ചാക്കോയുടെ പ്രാരംഭ പ്രാര്‍ത്ഥന എന്നിവയ്ക്കുശേഷം മോണ്‍. തോമസ് മുളവനാല്‍ ഏവരേയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു. റവ.ഫാ. ഹാം ജോസഫിന്റെ അധ്യക്ഷ പ്രസംഗം, റവ.ഡോ. ഭാനു സാമുവേലിന്റെ വചന സന്ദേശം എന്നിവയ്ക്കുശേഷം സെക്രട്ടറിമാരായ ആന്റോ കവലയ്ക്കലും ഏലിയാമ്മ പുന്നൂസും വാര്‍ഷിക റിപ്പോര്‍ട്ടും, ഏബ്രഹാം വര്‍ഗീസ് ട്രഷറര്‍ റിപ്പോര്‍ട്ടും, സാമുവേല്‍ ജോണ്‍സണ്‍ ഓഡിറ്റേഴ്‌സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 2021-ലെ ക്രിസ്മസ് ആഘോഷങ്ങളുടെ വിലയിരുത്തല്‍ ജെയിംസ് പുത്തന്‍പുരയില്‍ നടത്തി.
മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളായ കൗണ്‍സില്‍, മാര്‍ത്തോമാ, സി.എസ്.ഐ, യാക്കോബായ, ഓര്‍ത്തഡോക്‌സ്, കത്തോലിക്കാ വിഭാഗങ്ങളില്‍പ്പെട്ട 15 ഇടവകകളുടെ കൂട്ടായ്മയാണ്.
വിജയകരമായി മുപ്പത്തൊമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ പ്രസ്ഥാനം ആധ്യാത്മിക, ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക, കലാ-കായിക മേഖലകളില്‍ പ്രധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
റവ.ഫാ. ഹാം ജോസഫ് പുതിയ ഭാരവാഹികളെ അഭിനന്ദിക്കുകയും, വിജയാശംസകള്‍ നേരുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും, തന്നോടൊപ്പം പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.
സ്ഥാനം ഏറ്റെടുത്ത പ്രസിഡന്റ് മോണ്‍ തോമസ് മുളവനാല്‍ ഏവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഈ പ്രസ്ഥാനത്തെ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.
സെക്രട്ടറി ആന്റോ കവലയ്ക്കല്‍ മീറ്റിംഗില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. റവ. ജസ്‌വിന്‍ ജോണിന്റെ സമാപന പ്രാര്‍ത്ഥനയ്ക്കുശേഷം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക ഒരുക്കിയ സ്‌നേഹവിരുന്നോടെ യോഗം അവസാനിച്ചു.