ഒഹായോ : വര്‍ഷങ്ങളായി നടത്തിവരുന്ന സെയിൻ്റ് മേരീസ് സീറോ മലബാര്‍ മിഷൻ്റെ നേതൃത്വത്തിലുള്ള കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ് , അവിസ്മരണീയമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ അജീഷ് പൂന്തുരുത്തിയിൽ നയിച്ച ഒഎംസിസി ( ഒഹായോ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ) ടീം സ്വന്തമാക്കി. ജിൻ്റൊ വറുഗീസ് ക്യാപ്റ്റനായ സെയിൻ്റ് ചാവറ ടസ്‌കേഴ്‌സിനെതിരെ നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് ഒഎംസിസി ടീം 2021-ലെ ടൂർണ്ണമെൻ്റിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.
ക്യാപ്റ്റനായ അജീഷ് പൂന്തുരുത്തിയിലിൻ്റെയും വൈസ് ക്യാപ്റ്റനായ അനൂപ് ജോസഫ് ബാബുവിൻ്റെയും അത്യുജ്ജ്വലമായ ആൾറൗണ്ട് പ്രകടനവും രാജീവ് തോമസിൻ്റെയും ജോ ജോസെഫിൻ്റെയും മികച്ച ക്യാച്ചും ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. തോമസ് പുല്ലംപള്ളിൽ, ജോ ജോസഫ്, സുബിൻ മാത്യു എന്നിവരുടെ കൃത്യതയോടെയുള്ള ബാറ്റിങ്ങും ടീമിന് വളരെയേറെ ഗുണകരമായി. ഇതാദ്യമായിട്ടാണ് ഒഎംസിസി ടീം കൊളംബസ് നസ്രാണി കപ്പ് സ്വന്തമാക്കുന്നത് .
മാന്‍ ഓഫ് ദി മാച്ച്
മാച്ച് 1 – ചാമ്പ്യൻസ് – ടൈറ്റൻസ് – ദില്ലിൻ ജോയ് ( ചാമ്പ്യൻസ് )
മാച്ച് 2 – ടസ്‌കേഴ്‌സ്- ഒഎംസിസി – ടിസ്സന്‍ ജോൺ ( ടസ്‌കേഴ്‌സ് )
മാച്ച് 3 – ഒഎംസിസി- ടൈറ്റൻസ് – അജീഷ് പൂന്തുരുത്തിയിൽ (ഒഎംസിസി)
Game 4 – ചാമ്പ്യൻസ് – ടസ്‌കേഴ്‌സ് – ആൻ്റണി പാപ്പച്ചൻ ( ചാമ്പ്യൻസ് )
Game 5 – ഒഎംസിസി – ചാമ്പ്യൻസ് – അനൂപ് ജോസഫ് ബാബു (ഒഎംസിസി)
Game 6 – ടസ്‌കേഴ്‌സ് – ടൈറ്റൻസ് – ജിൻ്റൊ വറുഗീസ് ( ടസ്‌കേഴ്‌സ് )
ഫൈനല്‍സ് – ടസ്‌കേഴ്‌സ് – ഒഎംസിസി – അജീഷ് പൂന്തുരുത്തിയിൽ (ഒഎംസിസി)
ബെസ്റ്റ് ഫീല്‍ഡര്‍: ജോ ജോസഫ്
മാന്‍ ഓഫ് ദി സീരീസ്: അജീഷ് പൂന്തുരുത്തിയിൽ