എറണാകുളം: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സൗജന്യ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരം അനുവദിച്ച 10.25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ വിതരണം ചെയ്‌തു.മരണാനന്തര സഹായമായി 10 ലക്ഷം രൂപയും ചികിത്സാസഹായമായി 25,000 രൂപയുമാണ് നൽകിയത്.നായരമ്പലം തായാട്ടുപറമ്പിൽ ദാസന്റെ മകൻ അഖിൽ ദാസിന്റെ കുടുംബത്തിനുള്ള ധനസഹായമായ 10 ലക്ഷം രൂപ മാതാവ് സുജാത ദാസ് ഏറ്റുവാങ്ങി. 2020ൽ പറവൂർ – ആലുവ റോഡിലുണ്ടായ വാഹനാപകടത്തിലാണ് 24കാരൻ അഖിൽ ദാസ് മരിച്ചത്. വാരാപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റ എടവനക്കാട് അറക്കപ്പറമ്പിൽ എ ഡി ജോഷിക്കാണ് ചികിത്സാസഹായമായി 25,000 രൂപ നൽകിയത്.