രണ്ടാം വർഷ ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Spread the love

കുട്ടികൾക്ക് ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി.

മാർച്ച് 30 ന് ആരംഭിക്കുന്ന രണ്ടാം വർഷ ഹയർസെക്കന്ററി, വൊക്കേഷണൽ സെക്കന്ററി പരീക്ഷകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെയാണ് പരീക്ഷ. കേരളത്തിനകത്തും പുറത്തുമായി 2005 കേന്ദ്രങ്ങളിലാണ് ഹയർ സെക്കന്ററി പരീക്ഷ നടക്കുന്നത്.

ആകെ 4,33,325 വിദ്യാർഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മാർച്ച്‌ 30ന് 907 കേന്ദ്രങ്ങളിലായി 70440 വിദ്യാർഥികളും ഏപ്രിൽ 1ന് 2005 കേന്ദ്രങ്ങളിലായി 419640 വിദ്യാർഥികളും ഏപ്രിൽ 5ന് 1868 കേന്ദ്രങ്ങളിലായി 206612 വിദ്യാർഥികളും ഏപ്രിൽ 7ന് 2005 കേന്ദ്രങ്ങളിലായി 411813 വിദ്യാർഥികളും
ഏപ്രിൽ 11ന് 1757 കേന്ദ്രങ്ങളിലായി 156080 വിദ്യാർഥികളും ഏപ്രിൽ 13ന് 1988 കേന്ദ്രങ്ങ ളിലായി 358188 വിദ്യാർഥികളും
ഏപ്രിൽ 22ന് 836 കേന്ദ്രങ്ങളിലായി 53098 വിദ്യാർഥികളും ഏപ്രിൽ 23ന് 2005 കേന്ദ്രങ്ങളിലായി 4227340 വിദ്യാർഥികളും
ഏപ്രിൽ 26ന് 2004 കേന്ദ്രങ്ങളിലായി 415294 വിദ്യാർഥികളും പരീക്ഷ എഴുതും.

പരീക്ഷ നടത്തിപ്പിനായി 2005 ചീഫ് സൂപ്രണ്ടുമാരെയും 4015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22139 ഇൻവിജിലേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്. പരീക്ഷകൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സംസ്ഥാനതലത്തിലും പ്രാദേശികമായും വിജിലൻസ് സ്ക്വാഡുകളും പ്രവർത്തി ക്കുന്നതാണ്.

വൊക്കേഷണൽ ഹയർസെക്കന്ററിക്ക് 389 കേന്ദ്രങ്ങളിലായി NSQF വിഭാഗത്തിൽ 30158 വിദ്യാർഥികളും മറ്റു വിഭാഗത്തിൽ 1,174 വിദ്യാർഥികളും ഉൾപ്പെടെ 31,332 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്.

പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആശംസകൾ നേർന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *