ഐഐഐസിയിൽ ജി‌ഐ‌എസ്, വയർമാൻ, കൺസ്റ്റ്രക്‌ഷൻ ലാബ് ടെക്നീഷ്യൻ കോഴ്സുകൾ

Spread the love

കൊല്ലം: കേരളസർക്കാർ തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ (ഐ ഐ ഐ സി) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 30 മുതൽ ഓൺലൈൻ ആയി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും ഏപ്രിൽ 30 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി. മറ്റു ജില്ലകളിൽ നിന്നുള്ള അപേക്ഷകർക്ക് ക്യാമ്പസിൽ ഹോസ്റ്റൽ, ക്യാന്റീൻ സൗകര്യങ്ങളുണ്ട്.
വൈദ്യുതിബോർഡിന്റെ വയർമാൻ ലൈസൻസിന് അപേക്ഷിക്കാൻ അർഹത നല്കുന്ന അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3, കൺസ്ട്രക്‌ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നിഷ്യൻ ലെവൽ 4 കോഴ്സുകൾക്ക് പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ പതിനെട്ടു വയസ്സ് പൂർത്തീകരിച്ചവർ ആയിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല. ബി ടെക് സിവിൽ, ഡിപ്ലോമ സിവിൽ, സയൻസ് ബിരുദം, ബിഎ ജ്യോഗ്രഫി എന്നീ യോഗ്യതയുള്ളവർക്ക് ചേരാവുന്നതാണ്. ആറുമാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ജിഐഎസ് / ജിപിഎസ് കോഴ്‌സിലേക്ക് പശ്ചാത്തലസൗകര്യവികസനം, നഗരവികസനം, കാലാവസ്ഥാപഠനം, ദുരന്തനിവാരണം എന്നിങ്ങനെ വിവിധമേഖലകളിൽ ഉപയോഗിക്കുന്ന ജിഐഎസ് തൊഴിലിടങ്ങളിൽനിന്നു നേരിട്ടു പഠിക്കാൻ അവസരമൊരുക്കിയാണ് ക്രമീകരണം.
താൽപ്പര്യമുള്ളവർ www.iiic.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.. ഫോൺ: 8078980000

Author

Leave a Reply

Your email address will not be published. Required fields are marked *