ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഇദംപ്രദമമായി നടത്തുന്ന സൗത്ത് വെസ്റ്റ് റീജിയൻ ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന് ഹൂസ്റ്റൺ ട്രിനിറ്റി സെന്റർ വേദിയാകും.
ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്ന് കിടക്കുന്ന വിശാലമായ സ്പോർട്സ് കോംപ്ലക്സ് “ട്രിനിറ്റി സെന്റർ” ലാണ് ( 5810, Almeda Genoa Rd, Houston, TX 77048) ടൂർണമെന്റ് അരങ്ങേറുന്നത്. ഏപ്രിൽ 2 നു ശനിയാഴ്ച രാവിലെ 9 മണിക്ക് ടൂർണമെന്റ് ആരംഭിക്കും. ഏപ്രിൽ 3 ഞായറാഴ്ച ഉച്ചകഴിഞ്ഞു 12 മുതൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും. ടൂർണമെന്റിൽ വിജയിയ്ക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്കും മികച്ച കളിക്കാര്ക്കും ട്രോഫികൾ നൽകും.
ടെക്സാസ്, ഒക്ലഹോമ സംസ്ഥാനങ്ങളിലെ മാർത്തോമാ ഇടവകകളിൽ നിന്നുള്ള 16
ടീമുകളാണ് മൽസരത്തിൽ മാറ്റുരക്കുന്നത്. ടൂർണമെന്റിന്റെ വിജയത്തിനായി നിരവധി കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. ടൂർണമെന്റിന്റെ ധനശേഖരണാര്ഥം നടത്തുന്ന റാഫിൾ ഡ്രോയുടെ വിജയികളെ ഞായറാഴ്ച പ്രഖ്യാപിയ്ക്കും.
റാഫിൾ ഡ്രോയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് നല്ലൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുമെന്ന് സഖ്യം ഭാരവാഹികൾ അറിയിച്ചു. നിരവധി സമ്മാനങ്ങളാണ് റാഫിൾ ഡ്രോ വിജയികൾക്കായി ഒരുക്കിയിരിക്കുന്നത്.
ജെ. ഡബ്ലിയു വർഗീസ് (പ്രോംപ്റ്റ് റീൽറ്റി ആൻഡ് മോർട്ടഗേജസ്), അലക്സ് പാപ്പച്ചൻ (എംഐച്ച് റിയൽറ്റി), രാജേഷ് വർഗീസ് (ആർവിഎസ് ഇൻഷുറൻസ്) ചാരുവിള മാത്യു (വിക്ടർസ് റെസ്റ്റോറന്റ് ആൻഡ് ഡെലി & ആൻഡ് എംഐഎച്ച് റിയൽറ്റി), മാത്യൂസ് ചാണ്ടപ്പിള്ള (ടിഡബ്ലിയുഎഫ്ജി ഇൻഷുറൻസ്), സുരേഷ് രാമകൃഷ്ണൻ (അപ്ന ബസാർ – മിസോറി സിറ്റി) തുടങ്ങിയവർ സ്പോൺസർമാരായി പ്രവർത്തിക്കുന്നു.
ഹൂസ്റ്റണിലേയും പരിസരപ്രദേശങ്ങളിലെയും എല്ലാ കായിക പ്രേമികളെയും ഈ ബാഡ്മിന്റൺ മാമാങ്കത്തിലേക്കു സഹർഷം ക്ഷണിക്കുന്നുവെന്നു സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,
റവ. റോഷൻ.വി.മാത്യൂസ് – 713 408 7394
വിജു വർഗീസ് – 832 785 5442
റിജു രാജൻ – 713 449 8469
സജി വർഗീസ് – 832 366 3759
അൻജു വിജയൻ – 346 349 0143
റിപ്പോർട്ട് : ജീമോൻ റാന്നി