കെ.എസ്ഇബിയിൽ ഇപ്പോൾ നടക്കുന്ന സമരം അഴിമതി മൂടിവെയ്ക്കാൻ : രമേശ് ചെന്നിത്തല

Spread the love

തിരു :  കേരള സ്റ്റേറ്റ് ഇല്ട്രിസിറ്റി ബോര്‍ഡിലെ ഒരു വിഭാഗം ഇടതുപക്ഷ ഓഫീസര്‍ സംഘടനാ നേതാക്കള്‍ നടത്തുന്ന സമരം അവര്‍ കഴിഞ്ഞ ഭരണത്തില്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ നടത്തിയ അഴിമതി മൂടി വെക്കുന്നതിന് വേണ്ടിയുളള ഗൂഡ പദ്ധതിയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ ഓഫീസര്‍തല സംഘടനയാണ് കഴിഞ്ഞ ഭരണകാലത്ത് സൂപ്പര്‍ മന്ത്രിയായി പ്രവര്‍ത്തിച്ചുകൊണ്ട് കെഎസ്ഇബിയെ നിയന്ത്രിച്ചിരുന്നത്. അതിലൂടെ

കോടിക്കണക്കിന് രൂപയുടെ നേട്ടമാണ് ഈ സംഘടനയും അതിലെ വ്യക്തികളും നേടിയതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ആ കൂട്ടുകച്ചവടത്തില്‍ പങ്കാളി ആയതുകൊണ്ടാണ് പാര്‍ട്ടിപോലും ഇവരെ പിന്തുണക്കാന്‍ അറച്ചു നില്‍ക്കുമ്പോള്‍ സമരത്തെയും സസ്പെൻഷനിലായ സമര നേതാക്കളെയും വെളളപൂശിക്കൊണ്ട് അന്നത്തെ വൈദ്യുതി മന്ത്രി ശ്രീ എം.എം മണി മുന്നോട്ട് വന്നിരിക്കുന്നത്. മന്ത്രിയായിരുന്ന മണിയുടെ ബന്ധു നിയന്ത്രിക്കുന്ന

സഹകരണസംഘത്തിന് അനധികൃതമായി കെഎസ്ഇബി യുടെ ഭൂമി വിട്ടുനല്‍കിയതില്‍ ഈ സംഘടനാ നേതാക്കള്‍ അഴിമതി നടത്തി എന്നതില്‍ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ അതിനെ തടയിടാനാണ് ഇത്തരത്തില്‍ ഒരു സമരവുമായി ഇവര്‍ രംഗത്ത് വന്നിരിക്കുന്നത്.

വൈദ്യുതി ബോര്‍ഡ് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അതിനെ നേരിടാനായി കൂട്ടായി പ്രവര്‍ത്തിക്കേണ്ട ഈ സന്ദര്‍ഭത്തില്‍ സ്ഥാപനത്തേയും ജീവനക്കാരേയും ഉപഭോക്താക്കളേയും ബുദ്ധിമുട്ടിലാക്കുന്ന തരത്തില്‍ ഇത്തരത്തിലൊരു സമരവുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ല. ജനദ്രോഹകരമായ ഈ സമരം എത്രയും വേഗം അവസാനിപ്പിക്കണം സാധാരണക്കാരായ ഉപഭോക്താക്കളെ വിഢികളാക്കുന്ന ചക്കളത്തിപോരാട്ടം ഇരുവിഭാഗവും അവസാനിപ്പിക്കണമെന്നും ചെന്നിത്തല പ്രസ്ഥാവനയിൽ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *