ജനജീവിതവുമായി ബന്ധപ്പെട്ട് നില്ക്കുന്നതിനാല് സഹകരണ മേഖലയ്ക്ക് മികച്ച ജനപിന്തുണ: മുഖ്യമന്ത്രി
എറണാകുളം: സഹകരണ രംഗത്ത് കേരളത്തില്‍ വലിയ മാറ്റങ്ങളാണു വന്നുകൊണ്ടിരിക്കുന്നതെന്നും എല്ലാ മേഖലയിലും സഹകരണ പ്രസ്ഥാനങ്ങള്‍
വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച സഹകരണ എക്സ്പോ 2022 ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനനം മുതല്‍ മരണംവരെ ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാമേഖലയിലും സഹകരണ സംഘങ്ങള്‍ സഹായവുമായി സജീവമാണ്. അതുകൊണ്ടുതന്നെ എല്ലാമേഖലയില്‍ നിന്നും സഹകരണ സംഘങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കുന്നു. എന്നാല്‍ സഹകരണ മേഖലയ്ക്ക് എതിരെ നിര്‍ഭാഗ്യകരമായ ചില നീക്കങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായി. ഈ നീക്കങ്ങളില്‍ പിടിച്ചുനില്ക്കാന് കഴിഞ്ഞതു കേരളത്തിലെ സഹകാരികള്‍ എല്ലാവരും യോജിച്ചുനിന്നു ചെറുത്തതുകൊണ്ടാണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.