കായംകുളം താപനിലയത്തില്‍ ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്‍റ്

Spread the love

ആലപ്പുഴ: കായംകുളം താപനിലയത്തില്‍ ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്‍റ് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളെ ആശ്രയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 4909 ഇടങ്ങളിൽ നിന്നും 26.8 മെഗാ വാട്ട് സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ 192 മെഗാ വാട്ട് ഗ്രൗണ്ട് മൗണ്ടഡ് സോളാർ പ്ലാന്‍റുകളിൽ നിന്നും ലഭിക്കുന്നു.

കായംകുളം താപനിലയത്തിൽ എൽ.എം.ടി ഉപയോഗിച്ച് ഊർജം ഉല്പാദിപ്പിക്കണമെന്ന അധികൃതരുടെ ആവശ്യം മുഖ്യമന്ത്രിയുടെയും കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്‍റെയും ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി പറഞ്ഞു. കായല്‍ പരപ്പില്‍ 22 മെഗാവാട്ടിന്‍റെ സൗരോര്‍ജ പ്ലാന്‍റാണ് ആദ്യ ഘട്ടത്തില്‍ ഉദ്ഘാടനം ചെയ്തത്. 70 മെഗാവാട്ടിന്‍റെ രണ്ടാമത്തെ സൗരോര്‍ജ പ്ലാന്റിന്‍റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *