ഷിക്കാഗോ∙ ഷിക്കാഗോയിൽ രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. മൂന്നു വിദ്യാർഥികളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഒരു ഇന്ത്യൻ വിദ്യാർഥിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തെലങ്കാനയിൽ നിന്നുള്ളവരാണിവർ.അപകടത്തിൽ മരിച്ച വിദ്യാർഥികളോടുള്ള ആദരസൂചകമായി ക്യാംപസ് ലേക്കിനു സമീപമുള്ള ബെക്കർ പവിലിയനു മുമ്പിൽ വെള്ളിയാഴ്ച വൈകിട്ടു പ്രാർഥന സംഘടിപ്പിച്ചു.ഏപ്രിൽ 21 വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.വന്നിടിച്ച കാർ ഓടിച്ചിരുന്ന ഡ്രൈവർക്കു വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നു പൊലിസ് പറയുന്നു. സമർഥരായ വിദ്യാർഥികളുടെ ആകസ്മിക വിയോഗത്തിൽ യൂണിവേഴ്സിറ്റി ചാൻസലർ ഓസ്റ്റിൻ എ. വെയ്ൻ അനുശോചനം അറിയിച്ചു.