തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് സംസ്ഥാന ഏകോപന സമിതി മെയ് 9ന് ഉച്ചക്ക് 12ന് എറണാകുളം ഡിസിസി ഓഫീസില്‍ ചേരുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഒരുവര്‍ഷത്തെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി യുഡിഎഫ് സംസ്ഥാന ഏകോപന സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിനായി രൂപീകരിച്ച നാലു ഉപസമിതികളുടെ യോഗവും അന്നേ ദിവസം രാവിലെ 10ന് ഡിസിസി ഓഫീസില്‍ ചേരും. തിരുവനന്തപുരത്ത് ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗമാണ് എറണാകുളത്ത് ചേരുന്നതെന്നും ഹസ്സന്‍ പറഞ്ഞു.