വ്യാഴാഴ്ച 18,853 പേർക്ക് കോവിഡ്; 26,569 പേർ രോഗമുക്തി നേടി

Spread the love

കേരളത്തിൽ വ്യാഴാഴ്ച 18,853 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂർ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂർ 856, കോട്ടയം 707, പത്തനംതിട്ട 585, കാസർഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,01,78,932 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 126 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9375 ആയി.
രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,521 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1143 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2390, കൊല്ലം 2260, പാലക്കാട് 1393, തിരുവനന്തപുരം 2022, എറണാകുളം 1979, തൃശൂർ 1747, ആലപ്പുഴ 1318, കോഴിക്കോട് 1175, കണ്ണൂർ 757, കോട്ടയം 669, പത്തനംതിട്ട 568, കാസർഗോഡ് 547, ഇടുക്കി 483, വയനാട് 213 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
79 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 19, എറണാകുളം 12, കൊല്ലം 10, തൃശൂർ 7, തിരുവനന്തപുരം, വയനാട് 6 വീതം, പത്തംനംതിട്ട, കാസർഗോഡ് 5 വീതം, കോട്ടയം, പാലക്കാട് 3 വീതം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,569 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2621, കൊല്ലം 1413, പത്തനംതിട്ട 825, ആലപ്പുഴ 2194, കോട്ടയം 709, ഇടുക്കി 735, എറണാകുളം 4973, തൃശൂർ 1634, പാലക്കാട് 2758, മലപ്പുറം 4143, കോഴിക്കോട് 1878, വയനാട് 487, കണ്ണൂർ 1654, കാസർഗോഡ് 545 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,84,292 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,90,779 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,20,028 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 6,83,851 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 36,177 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2907 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പുതിയ ഹോട്ട് സ്‌പോട്ടില്ല. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 871 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Author

Leave a Reply

Your email address will not be published. Required fields are marked *