ആലപ്പുഴ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കലാ, സാഹിത്യ, സാംസ്കാരിക മേഖലയിലുളള യുവജനങ്ങൾക്കും ഗ്രന്ഥശാല പ്രവർത്തകർക്കുമായി മെയ് 14ന് വയലാർ രാമവർമ്മ സ്മാരകത്തിൽ ഏകദിന ശില്പശാല നടത്തുന്നു. രാവിലെ 9.30ന് പി.പി ചിത്തരഞ്ജൻ എം.എൽ.എ. ശില്പശാല ഉദ്ഘാടനം ചെയ്യും.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി റ്റി. തിലകരാജ് അധ്യക്ഷത വഹിക്കും. കവി വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യാതിഥിയാകും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി. കൃഷ്ണകുമാർ മുഖ്യപ്രഭാഷണവും പദ്ധതി വിശദീകരണവും നടത്തും.
വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ ഷാജി, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം മാലൂർ ശ്രീധരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ്.വി. ബാബു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വിദ്വാൻ കെ. രാമകൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. നന്ദകുമാർ തുടങ്ങിയവർ പങ്കെടുക്കും.
പുന്നപ്ര ജ്യോതികുമാർ, അലിയാർ എം. മാക്കിയിൽ, രാജീവ് ആലുങ്കൽ, ഡോ. എസ്. അജയകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും.
വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ അജയ സുരേന്ദ്രൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ദീപ്തി അജയകുമാർ അധ്യക്ഷത വഹിക്കും. എൻ.എസ്. ടോജോ സെബാസ്റ്റ്യൻ നന്ദി പ്രകാശിപ്പിക്കും.