ന്യൂയോര്‍ക്ക്: പ്രവാസ ഭൂമിയില്‍ അനുഗ്രഹത്തിന്റെ പടവുകള്‍ കയറുന്ന മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്തമേരിക്ക, യൂറോപ്പ് ഭദ്രാസനത്തിന്റെ ജൂലിബി ആഘോഷങ്ങളുടെ സമാപന സമ്മേളനം യോങ്കേഴ്സ് സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വച്ച് നടന്നു. ഒരു പ്രാര്‍ത്ഥനാഗ്രൂപ്പായി തുടങ്ങി, ഇന്ന് 66 പള്ളികളും 11 കോണ്ഗ്രീഗേഷനും, 71 വൈദീകരും ഉള്ള നോര്ത്തമേരിക്കന് ഭദ്രാസനത്തിന്റെ വളര്‍ച്ച പെട്ടെന്ന് ആയിരുന്നു.
സെന്റ് തോമസ് ഇടവക വികാരി റവ.സാജു സി. പാപ്പച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ ഭ്ദ്രാസന ബിഷപ്പ് റൈറ്റ് റവ.ഡോ.ഐസക്ക് മാര്‍ പീലിക്സിനോസ് എപ്പീസ്ക്കോപ്പാ വിശിഷ്ടാതിഥിതി ആയിരുന്നു. പുതിയതായി ചാര്‍ജ്ജ് എടുത്ത ഭദ്രാസന സെക്രട്ടറി റവ.ജോര്‍ജ്ജ് ഏബ്രഹാമിനും കുടുംബത്തിനും സ്വീകരണവും മീറ്റിംഗിനോടനുബന്ധിച്ചു നടന്നു.
ഇടവക സെക്രട്ടറിയും ജൂബിലി ആഘോഷങ്ങളുടെ ജനറല്‍ കണ്‍വീനറുമായ ശ്രീ.പി.റ്റി. തോമസ് സ്വാഗതം ആശംസിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇറക്കിയ സുവനീയര്‍ ഭദ്രാസന ബിഷപ്പിന് സമര്‍പ്പിച്ചു. ഡയസിസിന് ഫണ്ട് ട്രസ്റ്റി ശ്രീ. സാമുവേല്‍ കെ.സാമുവേല്‍ ഇടവകയ്ക്കുവേണ്ടി ഭദ്രാസനത്തിന് നല്കി. ചെറിയാന് വറുഗീസ്, സുനില്‍ ട്രൈസ്റ്റാര്‍ സണ്ണിക്ലലൂപ്പാറ എന്നിവര്‍ മെസഞ്ചറിന്റെ ലൈഫ് മെമ്പര്‍ഷിപ്പ് എടുത്തു.
മത്തായി ചെറുത്തോണ്, പ്രാരംഭ പ്രാര്‍ത്ഥനയും, ഡോ.വറുഗീസ് ഏബ്രഹാം സമാപനപ്രാര്‍ത്ഥനയും നടത്തി. കൊയറിന്റെ ഗാനങ്ങള്‍ ശ്രദ്ധ പിടിച്ചു പറ്റി.