രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
തിരു: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവും വലിയ ഭീഷണി നേരിടുന്ന വര്‍ത്തമാന ഇന്ത്യയില്‍ ,രാജീവ് ഗാന്ധിയുടെ ചരമദിനമായ മെയ് 21ാം തിയ്യതി , രാജീവ് ഗാന്ധി നാടിനുവേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച ശ്രീപെരുമ്പുത്തൂരിന്റെ മണ്ണില്‍ 32 ‘സ്നേഹദീപങ്ങള്‍ തെളിയിച്ച് ‘ രാജീവ് യൂത്ത്
ഫൗണ്ടേഷന് ദേശീയോദ്ഗ്രഥന പ്രതിജ്ഞ എടുക്കുന്നു . ‘ഭാരത് ബച്ചാവോ ‘ എന്നു പേരുള്ള പരിപാടിയുടെ ഉദ്ഘാടനം മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കുo , തമിഴ്നാട് PCC പ്രസിഡണ്ട് അളഗിരി ദേശീയോദ്ഗ്രഥനപ്രതിജ്ഞ ചൊല്ലിക്കൊടുക്കും , CLP ലീഡര്‍ ശെല്‍വ പെരുന്തഗൈ , എ.ഐ. സി. സി. ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടുറാവു , സെക്രട്ടറിമാരായ വെല്ല പ്രശാന്ത്, വിശ്വനാഥ പെരുമാള്‍ , രാജീവ് യൂത്ത് ഫൗണ്ടേഷന് സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് റഷീദ് പറമ്പന്‍ , തമിഴ്നാട് ചെയര്മാന് ശരവണകുമാര്‍ , കര്‍ണ്ണാടക ചെയര്മാന് ടി.എം. ഷഹീദ് എന്നിവര്‍ പങ്കെടുക്കും.