മുതിർന്ന മാധ്യമ പ്രവർത്തകരെ ഗ്ലോബൽ മീഡിയ അസോസിയേഷൻ ആദരിക്കുന്നു

തിരുവല്ല : ലോകമെങ്ങുമുള്ള മലയാളി പെന്തക്കൊസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്‌മയായ ഗ്ലോബൽ പെന്തക്കൊസ്തു മീഡിയ അസോസിയേഷൻ ക്രൈസ്തവ മാധ്യമരംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ ചെയ്ത മുതിർന്ന എഴുത്തുകാരെ ആദരിക്കുന്നു.
             

നിരവധി ഗ്രൻഥങ്ങളുടെ രചയിതാവും പവർ വിഷൻ ടി വി ചാനൽ സ്ഥാപക ചെയർമാനുമായ പാസ്റ്റർ കെ സി ജോൺ, പെന്തക്കൊസ്തു പ്രസ്സ് അസോസിയേഷൻ മുൻ പ്രസിഡന്റും ജ്യോതിമാർഗം മാസിക പബ്ലിഷറുമായ പാസ്റ്റർ പി ജി മാത്യൂസ്, കേരള മിഡ്‌ഡേ ടൈംസ് മുൻ ചീഫ് എഡിറ്ററും ഗുഡ്ന്യൂസ് വാരിക മാനേജിങ് എഡിറ്ററുമായ തോമസ് വടക്കേക്കൂറ്റ്, ഫെയ്ത് പബ്ലിക്കേഷൻ സ്ഥാപകനും അറുപതോളം പുസ്തകങ്ങളുടെ രചയിതാവായ ഡോ.പി ജി വർഗീസ്, ലൈറ്റ് ഓഫ് ലൈഫ് സ്ഥാപക എഡിറ്ററും നിരവധി ഇംഗ്ലീഷ് പുസ്തകങ്ങളുടെ എഴുത്തുകാരനുമായ പി എബ്രഹാം മുംബയ്, മിഷനറിനാദം സ്ഥാപക പത്രാധിപരും ഗ്രന്ഥകർത്താവുമായ പാസ്റ്റർ പോൾ മലയടി എന്നിവരാണ് ആദരവിന് അർഹരായത്.

           

ജൂലൈ 16 ന് വിവിധ സഭാ നേതാക്കൾ, മാധ്യമ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ ഇവരെ ആദരിക്കുമെന്ന് ഗ്ലോബൽ മീഡിയ അസോസിയേഷൻ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ അറിയിച്ചു.

Leave Comment