രാജീവ് ഗാന്ധി രക്തസാക്ഷിത്വം : എകെ ആന്റണി അനുസ്മരണ പ്രഭാഷണം നടത്തും

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ചതിന്റെ 31-ാം വാര്‍ഷികം കെപിസിസി സമുചിതമായി ആചരിക്കും. 21-ാം തീയതി രാവിലെ 10ന്

ഇന്ദിരാഭവനില്‍ ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി അനുസ്മരണ പ്രഭാഷണം നടത്തും. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെപിസിസി മുന്‍ അധ്യക്ഷന്‍ തെന്നല ബാലകൃഷ്ണപിള്ള, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രാര്‍ത്ഥനാ ഗീതത്തോടെ പരിപാടി ആരംഭിക്കും.

Leave Comment