തദ്ദേശ സ്ഥാപനങ്ങളുടെ മെയിന്റനന്‍സ് ഗ്രാന്റ് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് സെക്രട്ടറിയേറ്റ് ധര്‍ണ്ണ 19ന് (ഇന്ന്)

Spread the love

തദ്ദേശ സ്ഥാപനങ്ങളുടെ മെയിന്റനന്‍സ് ഗ്രാന്റ് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ടും ആറാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക,ലൈഫ് ഭവന പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ പ്രത്യേകഫണ്ട് അനുവദിക്കുക,കോവിഡ് കാല പ്രതിസന്ധി കാര്യക്ഷമമായി കൈകാര്യം ചെയ്ത തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും യു.ഡി.എഫ് ന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളിലെയും, മുനിസിപ്പാലിറ്റികളിലെയും ജനപ്രതിനിധികള്‍ ജൂലൈ 19 ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തും മെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ധര്‍ണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉത്ഘാടനം ചെയ്യും. കണ്‍വീനര്‍ എംഎം ഹസന്റെ അധ്യക്ഷതയില്‍ നടക്കുന്ന ധര്‍ണ്ണയില്‍ യു.ഡി.എഫ്. നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ ചാണ്ടി, പി.ജെ. ജോസഫ്, രമേശ് ചെന്നിത്തല, എ.എ. അസീസ്, സി.പി. ജോണ്‍, അനൂപ് ജേക്കബ്, മാണി.സി. കാപ്പന്‍, ഡോ. എം.കെ. മുനീര്‍, ജി. ദേവരാജന്‍, ജോണ്‍ ജോണ്‍, അഡ്വ.രാജന്‍ ബാബു, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ്, കെകെ രമ, ഉമ തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

Author