കോണ്‍ഗ്രസ് രാജ്ഭവന്‍ ഉപരോധം ജൂലൈ 21ന്

കേന്ദ്ര അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരത്തിന് ഉപയോഗിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന ജൂലൈ 21ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്ഭവന്‍ ഉപരോധിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.

എഐസിസി ആഹ്വാനമനുസരിച്ച് കെപിസിസി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ തുടങ്ങിയ നാലു ഡിസിസികളുടെ നേതൃത്വത്തിലാണ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,പ്രതിപക്ഷനേതാവ് വിഡി സതീശന്‍,മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, എംപിമാര്‍,എംഎല്‍എമാര്‍, കെപിസിസി,ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുക്കും.

Leave Comment