സംസ്കൃത സർവകലാശാല പി. ജി. പ്രവേശനം: അവസാന തീയതി ജൂലൈ 20

അവസാന തീയതി ജൂലൈ 20ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഈ അക്കാദമിക് വർഷത്തെ വിവിധ പി. ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് യോഗ്യരായവരും സെന്റർ ഓപ്ഷൻ നൽകിയവരും ഇതുവരെയും പ്രവേശനത്തിന് അലോട്ട്മെന്റ് ലഭിക്കാത്തവരുമായ വിദ്യാർത്ഥികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രകാരം ഓപ്ഷൻ നൽകിയ വകുപ്പ് / സെന്ററുകളിലെ ഒഴിവുകളിലെ പ്രവേശനത്തിന് ജൂലൈ 20ന് ഉച്ചയ്ക്ക് 12ന് മുമ്പായി ബന്ധപ്പെട്ട വകുപ്പ് മേധാവി/ക്യാമ്പസ് ഡയറക്ടറുടെ മുമ്പിൽ അസ്സൽ രേഖകൾ സഹിതം നേരിട്ട് ഹാജരായി യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നേടേണ്ടതാണ്. ഇപ്രകാരം ഹാജരാകുന്ന വിദ്യാർത്ഥികളുടെ റാങ്കിലെ മുൻഗണനയനുസരിച്ചായിരിക്കും ബന്ധപ്പെട്ട കാറ്റഗറിയിലെ ഒഴിവുകൾ പ്രവേശന യോഗ്യതയുടെ അടിസ്ഥാനത്തിൽ നികത്തുക. ഒ. ബി. സി. വിഭാഗത്തിലെ ഒരു കാറ്റഗറി ഇല്ലാത്ത പക്ഷം അതേ വിഭാഗത്തിലെ മറ്റൊരു കാറ്റഗറിക്ക് അനുവദിക്കുവാനും അപ്രകാരം ഒ. ബി. സി. വിഭാഗത്തിൽ ഒരു കാറ്റഗറിയും റാങ്ക് ലിസ്റ്റിൽ ഇല്ലാത്ത പക്ഷം ഓപ്പൺ വിഭാഗത്തിന് പ്രസ്തുത സീറ്റ് മാറ്റി നൽകുന്നതുമായിരിക്കും. ഇ. ഡബ്ല്യു. എസ്. വിഭാഗത്തിൽ റാങ്ക് ലിസ്റ്റിൽ ആരുമില്ലാത്ത സാഹചര്യത്തിൽ ഈ ഒഴിവ് ഓപ്പൺ വിഭാഗത്തിലേക്കു മാറ്റി ഒഴിവുകൾ നികത്തുമെന്ന് സർവ്വകലാശാല അറിയിച്ചു.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

Phone NR: 9447123075Website: www.ssus.ac.inPhone:    0484-2463380

Fax:         0484-2463380

 

Leave Comment